ലിനുജോസ്
കൊല്ലോട്: കട്ടക്കോട് ഫൊറോനായിൽ കൊല്ലോട് ഇടവകയിലെ ബി.സി.സി. യൂണിറ്റായ വി. അൽഫോൻസാമ്മ കുടുംബയൂണിറ്റ് വാർഷികം സംഘടിപ്പിച്ചു. ആഗസ്റ്റ് 03 ഞായറാഴ്ച വൈകുന്നേരം 6.30-ന് സന്ധ്യാവന്ദന പ്രാർത്ഥനയോടെയാണ് വാർഷികാഘോഷങ്ങൾക്ക് തുടക്കമായത്. ഇടവക വികാരി ഫാ.അനീഷ് ആന്റോയുടെ സാന്നിധ്യത്തിൽ കട്ടയ്ക്കോട് ഇടവക അസിസ്റ്റന്റ് വികാരി ഫാ. അനു കലിസ്റ്റസ് സന്ധ്യാവന്ദന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
തുടർന്ന്, വാർഷിക പൊതുയോഗവും കലാവിരുന്നും ഉണ്ടായിരുന്നു. യൂണിറ്റിലെ ഏറ്റവും മുതിർന്ന അമ്മയെ വേദിയിൽ ആദരിച്ചു. ഉന്നത വിജയികൾക്ക് അനുമോദനവും നൽകി. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 75 പേർ വാർഷികാഘോഷത്തിൽ പങ്കെടുത്തു.




