സ്വന്തം ലേഖകൻ
പാറശ്ശാല: പാറശ്ശാല വോയ്‌സ് ഓഫ് ഇന്ത്യ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ സിൽവർ ജൂബിലി ആഘോഷം നെയ്യാറ്റിൻകര രൂപത സഹമെത്രാൻ റൈറ്റ് റവ. ഡോ. ടി. സെൽവരാജൻ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ സ്കൂൾ ഡയറക്ടർ വൈ.എസ്. ബാബു അധ്യക്ഷനായിരുന്നു. ചലച്ചിത്ര പിന്നണി ഗായകൻ പന്തളം ബാലൻ മുഖ്യ അതിഥിയായി. സി കെ ഹരീന്ദ്രൻ എം എൽ എ മുഖ്യപ്രഭാഷണവും മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജെ സുധാകരൻ ഐ എ എസ്, നെയ്യാറ്റിൻകര രൂപത മുൻ വികാരിജനറൽ മോൺ. ജി ക്രിസ്തുദാസ്, ഏ റ്റി ജോർജ് മുൻ എം എൽ എ, വിജിലൻസ് എസ് പി എൻ.ജിജി, സ്കൂൾ ഡയറക്ടർ ബോർഡ് അംഗം എസ് എസ് ലളിത് ജോണി, ഫാ. ഷാജ്‌കുമാർ, ഫാ. മൈക്കിൾ മുക്കൻപാല, സബ് ലെഫ്റ്റനന്റ് ജെ ജി ദാസ്, സുചിത്ര, അഞ്ചു രാജേഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
തുടർന്ന്, പന്തളം ബാലൻ ആലപിച്ച ഗാനങ്ങൾ കാണികളെ ഏറെ സന്തോഷം പകർന്നു. അതിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
ജൂലൈ 27ന് ആരംഭിച്ച ജൂബിലി ആഘോഷം ഡിസംബർ 31-ന് സമാപിക്കും.




