Forane

ബിസിസി ലീഡർമാർക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കട്ടക്കോട്‌: കൂട്ടായ്മ ബോധിനിയിലെ ഈവർഷത്തെ പഠനത്തെ അടിസ്ഥാനമാക്കി BCC ലീഡർമാർക്കുള്ള ഫൊറോനതല പരിശീലന പരിപാടി ഫൊറോന വികാരി വെരി. റവ. ഫാ. ജോയി സാബു വൈ. ഉദ്ഘാടനം ചെയ്തു.

മൈലാടി ഇടവകയിലെയും ഉപ ഇടവകകളിലെയും ബി.സി.സി. യൂണിറ്റ് ഭാരവാഹികൾക്കായി സെന്റ്‌ ആന്റെണീസ്‌ പള്ളിയിൽ വച്ച്‌ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ വത്തിക്കാൻ കൗൺസിൽ പ്രമാണ രേഖകളാണു കൈകാര്യം ചെയ്തത്‌. സമ്മേളനത്തിൽ ഇടവകവികാരി ഫാ. സാബു ക്രിസ്റ്റി അധ്യക്ഷനായിരുന്നു.

പരിശീലന പരിപാടിയിൽ ബാബുദാസ്, സെൽവരാജ്, സിന്ധു എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. യോഗത്തിന് ഫൊറോന കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ജയകുമാർ സ്വാഗതവും BCC കോ-ഓർഡിനേറ്റർ ഷീജ നന്ദിയും പറഞ്ഞു.

ഫൊറോനയിലെ വിവിധ ഇടവകകളിലെ പരിശീലന പരിപാടികൾ ഓഗസ്റ്റ് 6 ന് സമാപിക്കും.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.