സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: ഓണത്തോടനുബന്ധിച്ച് മണ്ണൂർക്കോണം തിരുഹൃദയ പള്ളിയിൽ ആനാട് കൃഷിഭനുമായി ചേർന്ന് ചെണ്ടുമല്ലി കൃഷിയ്ക്ക് തുടക്കമായി. മുൻ ആനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ചെണ്ടുമല്ലി കൃഷി ഉദ്‌ഘാടനം ചെയ്തു.
ഓണത്തോടനുബന്ധിച്ച് വചനബോധനത്തിന്റെ നേതൃത്വത്തിലുള്ള പുഷ്പ കൃഷി വചനബോധന എച്ച്. എം മേരിദാസ് ഉദ്‌ഘാടനം ചെയ്തു.
വചനബോധന വിദ്യാർത്ഥികളും രക്ഷാകർത്താക്കളൂം ചെണ്ടുമല്ലി കൃഷിയ്ക്കും പുഷ്പ കൃഷിയ്ക്കും പങ്കുചേർന്നു.




