നെയ്യാറ്റിൻകര രൂപതാ സ്കൂളുകളിൽ ഏറ്റവും മികച്ച ഹൈസ്കൂൾ ആയി സെൻറ് ജോൺസ് HSS ഉണ്ടൻകോട് തെരഞ്ഞെടുക്കപ്പെട്ടു. പാറശ്ശാല ഉപജില്ലയിൽ നടത്തപ്പെട്ട കലാ ശാസ്ത്ര കായിക മൽസരങ്ങളിൽ പുലർത്തിയ മികവുകൾ, സബ്ജില്ലാ, ജില്ലാ സംസ്കൃതതോത്സവത്തിൽ ഓവറോൾ നേട്ടങ്ങൾ,രൂപതയിൽ സംഘടിപ്പിച്ച KCSL ബാലവേദി,മോറൽ സയൻസ് എന്നിങ്ങനെ വിവിധ മൽസരങ്ങളിൽ മികച്ച വിജയം നേടിയതിൻ്റെയും അടിസ്ഥാനത്തിൽ ആണ് രൂപതയിലെ മികച്ച ഹൈസ്കൂൾ ആയി ഉണ്ടൻകോട് സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരി 25 ശനിയാഴ്ച ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ച് നടന്ന രൂപതാ ടീച്ചേഴ്സ് ഗിൽഡ് വാർഷിക സമ്മേളനത്തിൽ വച്ച് കോർപ്പറേറ്റ് മാനേജർ റവ.ഫാ. ജോസഫ് അനിൽ ആണ് മികച്ച വിദ്യാലയം ആയി പ്രഖ്യാപിച്ചത്. ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജരുടെ പക്കൽ നിന്നും അധ്യാപകർ അവാർഡ് ഏറ്റു വാങ്ങി





