തപസ്സുകാലം : ഒന്നാം ഞായർ വചനവായന
ഫെബ്രുവരി 22 ഞായർ ഒന്നാം വായന ഉത്പത്തി പുസ്‌തകത്തിൽനിന്ന് (ആദിമാതാപിതാക്കന്മാരുടെ സൃഷ്ടിയും ആദിപാപവും) ദൈവമായ കർത്താവ് ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിത്തീർന്നു. അവിടന്ന് കിഴക്ക് ഏദനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ രൂപംകൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു. കാഴ്ചയ്ക്ക് കൗതുകവും ഭക്ഷിക്കാൻ സ്വാദുമുള്ള പഴങ്ങൾ കായ്ക്കുന്ന എല്ലാത്തരം വ്യക്ഷങ്ങളും അവിടന്നു മണ്ണിൽ നിന്നു പുറപ്പെടുവിച്ചു. ജീവന്റെ വ്യക്ഷവും നൻമതിൻമകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും തോട്ടത്തിന്റെ നടുവിൽ […]











