Diocese

ശുശ്രൂഷ സമിതികളുടെ പുതിയ ഡയറക്ടർമാർക്ക് സ്വാഗതവും പിരിഞ്ഞുപോകുന്നവർക്ക് ആദരവും അർപ്പിച്ചു

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത ശുശ്രൂഷ കുടുബത്തിൽ നിന്നും കാലാവധി പൂർത്തിയാക്കി പിരിഞ്ഞുപോകുന്ന ഡയറക്ടർമാരെ ആദരിക്കുകയും പുതുതായി സ്ഥാനമേറ്റ വൈദികരെ സ്വാഗതം ചെയ്യുകയും ചെയ്തു. നവംബർ 05 ബുധനാഴ്ച സംഘടിപ്പിച്ച സംയുക്ത മീറ്റിങ്ങിൽ വച്ച് ശുശ്രൂഷ കോഡിനേറ്റർ മോൺ.വി. പി. ജോസിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

രൂപത ശുശ്രൂഷ കുടുബത്തിലേക്ക് കടന്നുവന്ന റവ.ഡോ.രാജാദാസ് (അജപാലനം), ഫാ.ക്രിസ്റ്റഫർ (സാമൂഹ്യം), ഫാ.രാഹുൽ ബി.ആന്റോ (വിദ്യാഭ്യാസം), ഫാ.ബെനഡിക്ട് (ആൽമായം) എന്നിവരെയും വിദ്യാഭ്യാസ കാര്യങ്ങളുടെ എപ്പിസ്കോപ്പൽ വികാരിയായി സ്ഥാനമേറ്റ മോൺ.ഡോ.ജോണി കെ. ലോറൻസിനെയും മീഡിയാ ഡയറക്ടർ റവ.ഡോ.ജസ്റ്റിൻ ഡൊമിനിക്ക് സ്വാഗതം ചെയ്യുകയും ആശംസകൾ നേരുകയും ചെയ്തു.

തുടർന്ന്, രൂപത ശുശ്രൂഷ കുടുബത്തിൽ നിന്നും കാലാവധി പൂർത്തിയാക്കി പിരിഞ്ഞുപോയ അജപാലന ശുശ്രൂഷാ ഡയറക്ടർ ഫാ.ജോയി സാബു വൈ.എസ്., കോർപ്പറേറ്റ് മാനേജരായിരുന്ന ഫാ.ജോസഫ് അനിൽ, അൽമായ ശുശ്രൂഷാ ഡയറക്ടറായിരുന്ന ഫാ.അനിൽ കുമാർ, വിദ്യാഭ്യാസ ശുശ്രൂഷാ ഡയറക്ടറായിരുന്ന ഫാ.ജോണി കെ.ലോറൻസ് എന്നിവർക്ക് കുടുംബ ശുശ്രൂഷാ ഡയറക്ടർ ഫാ.ജോസഫ് രാജേഷ് അവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ആദരമർപ്പിക്കുകയും, ശുശ്രൂഷാ കോ-ഓർഡിനേറ്റർ അവർക്ക് സമ്മാനം കൈമാറുകയും ചെയ്തു.

തുടർന്ന്, ഫാ.ജോസഫ് അനിൽ മറുപടി പ്രസംഗം നടത്തുകയും, ആനിമേറ്റർമാരെ പ്രതിനിധീകരിച്ച് ഡി.സെൽവിസ്റ്റർ, ലിനു ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു. യോഗത്തിൽ ശുശ്രൂഷ കോഡിനേറ്റർ വി.പി. ജോസ് സ്വാഗതവും ഫാ. ക്‌ളീറ്റസ് കൃതജ്ഞതയും പറഞ്ഞു. എല്ലാ ഡയറക്ടർമാരും എക്സിക്യൂട്ടീവ് സെക്രട്ടറിമാരും ആനിമേറ്റർമാരും ഓഫീസ് സ്റ്റാഫും പരിപാടിയിൽ പങ്കുചേർന്നു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.