സ്വന്തം ലേഖകൻ
കട്ടക്കോട്: കട്ടയ്ക്കോട് ഫൊറോന വിശ്വാസ പരിശീലന കമ്മിഷൻ്റെ നേതൃത്വത്തിൽ ഒക്‌ടോബർ 05 ഞായറാഴ്ച മതബോധന ക്ലാസ് ലീഡേഴ്സിനുവേണ്ടിയുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു.
ഉച്ചയ്ക്ക് 02 മണി മുതൽ 5 മണി വരെ അന്തിയൂർക്കോണത്ത് വച്ച് നടന്ന പരിശീലന പരിപാടി കട്ടയ്ക്കോട് ഫൊറോന വിശ്വാസ പരിശീലന കമ്മിഷൻ എക്സിക്യൂട്ടിവ് സെക്രട്ടറി ഫാ. ജോസഫ് രാജേഷ് ഉദ്‌ഘാടനം ചെയ്തു.
ലയോള ടീം അംഗങ്ങൾ
നേതൃത്വം നൽകിയ ഈ പരിശീലനത്തിൽ 22 പള്ളികളിൽ നിന്നായി 168 കുട്ടികളും 20 അധ്യാപകരും പങ്കെടുത്തു.




