ജോസ് കളത്തുവിള
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപത ലീജിയൻ ഓഫ് മേരി നെയ്യാറ്റിൻകര കമ്മീസിയത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ വർഷത്തെ ജപമാല പദയാത്ര ഒക്‌ടോബർ 12 ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് 1.30-ന് മാറനല്ലൂർ സെന്റ് പോൾസ് പള്ളിയിൽ നിന്നും ഉദ്ഘാടന സമ്മേളനത്തോടെ ആരംഭിക്കുന്ന പദയാത്ര തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യാ പള്ളിയിൽ സമാപിക്കും.
രൂപത വികാരി ജനറൽ മോൺ. വിൻസെന്റ് കെ. പീറ്റർ ജപമാല പദയാത്ര ഉദ്ഘാടനം ചെയ്യും.
ഒക്‌ടോബർ 11 ന് തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യാ പള്ളിയിൽ വച്ച് രാവിലെ 9.30 ന് നടക്കുന്ന കത്തോലിക്ക സാഹിത്യ സമ്മേളനം നെയ്യാറ്റിൻകര രൂപത ശുശ്രൂഷ കോഡിനേറ്റർ മോൺ. വി. പി.ജോസ് ഉദ്ഘാടനം ചെയ്യും. വിവിധ കത്തോലിക്കാ പുസ്തകങ്ങളുടെ വിപുല ശേഖരം പ്രദർശിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്യുന്നു.
അന്നേദിവസം 11.30-ന് “പോപ്പ് ഫ്രാൻസിസിന്റെ മരിയൻ വീക്ഷണം” എന്ന വിഷയത്തിൽ പോപ്പ് ഫ്രാൻസിസ് സ്റ്റഡി സർക്കിൾ നെയ്യാറ്റിൻകര നയിക്കുന്ന സെമിനാർ ഉണ്ടായിരിക്കും.
തുടർന്ന്, ഉച്ചയ്ക്ക് 2 മണിയ്ക്ക് “AI ലോകത്തിലെ സുവിശേഷ വൽക്കരണ ദൗത്യം” എന്ന വിഷയം സംബന്ധിച്ച് റവ.ഡോ. ജസ്റ്റിൻ ഡൊമിനിക്ക് നയിക്കുന്ന സെമിനാർ ഉണ്ടായിരിക്കും. വൈകുന്നേരം 5-ന് പൊതു സമ്മേളനം നടക്കും.
അല്മായ ശുശ്രൂഷ ഡയറക്ടർ ഫാ.അനിൽകുമാർ എസ്. എം. പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു. തുടർന്ന്, കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.




