ശശികുമാർ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റെഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി (NIDS) ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് & റീടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (TRRAIN)യുമായി സഹകരിച്ച് 18 നും 35 വയസിനും മധ്യേയുള്ള ഭിന്നശേഷിക്കാർക്ക് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന 45 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിന്റെ ആറാമത്തെ ബാച്ചിന്റെ പരിശീലനം നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്റെറിൽ ആരംഭിച്ചു. സെപ്തംബർ 30 ചൊവ്വാഴ്ച അസോസിയേഷൻ പ്രസിഡന്റ് തങ്കമണി അദ്ധ്യക്ഷത വഹിച്ച യോഗം നിഡ്സ് ഡയറക്ടർ ഫാ. രാഹുൽ ബി. ആന്റോ ഉദ്ഘാടനം ചെയ്തു.
കമ്മീഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂർ, പ്രോജക്ട് ഓഫീസർ മൈക്കിൾ, അസി. പ്രോജക്ട് ഓഫീസർ ബിജു ആന്റെണി, പ്ലെയിസ്മെന്റ് ഓഫീസർ ജെറിൻ, ടീച്ചർ സോന, അഞ്ചന എന്നിവർ സംസാരിച്ചു.
സി.ബി.ആർ. കോ-ഓഡിനേറ്റർ ശശികുമാർ, പ്രോഗ്രാം കോ-ഓഡിനേറ്റർ ജയരാജ്, മൊബിലൈസിംഗ് ഓഫീസർ കവിത എന്നിവർ നേതൃത്വം നൽകി. എല്ലാ വിദ്യാർത്ഥികൾക്കുമായുള്ള യൂണിഫോം, പഠനോപകരണങ്ങൾ എന്നിവ നിഡ്സ് ഡയറക്ടർ വിതരണം ചെയ്തു.




