എ. ആർ. ജോസ്
നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ ജപമാല മാസത്തോടുനുബദ്ധിച്ച് പരിശുദ്ധ അമ്മയുടെ ഭവന സന്ദർശനത്തിന് ഇടവക വികാരി ഫാ. രാജേഷ് എ. കുറിച്ചിയിലിന്റെ ആർശീവാദ പ്രാർത്ഥനയോടെ തുടക്കമായി.
ഒക്‌ടോബർ 19 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പള്ളിയിൽ നിന്ന് ഇടവക വികാരി ആശീർവദിച്ചു നൽകിയ മാതാവിന്റെ തിരുസ്വരൂപം മണലുവിള ബി.സി.സി ഭാരവാഹികൾ ഏറ്റുവാങ്ങി. തുടർന്ന്, കത്തിച്ച തിരികളുമായി ഭക്തിനിർഭരമായ പദയാത്രയായാണ് ബി.സി.സി. കളിലേക്ക് കടന്നു ചെന്ന് ജപമാല പ്രാർഥനയും വിശേഷാൽ യോഗവും നടത്തി.
ഇടവകയിലെ എല്ലാ ഭവനങ്ങളും സന്ദർശിച്ച് ഒരു ബി.സി.സി.യിലെ ഒരു ഭവനത്തിൽ ജപമാല പ്രാർഥനയും വിശേഷാൽ യോഗവും നടത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇടവകയിലെ 12 ബി.സി.സി. യൂണിറ്റുകളിലും പരിശുദ്ധ അമ്മ സന്ദർശനം നടത്തും. ഈ മാസം 31 ന് പള്ളിയിൽ നടക്കുന്ന ആഘോഷമായ ദിവ്യബലിയോടെ ജപമാല മാസാഘോഷങ്ങൾക്ക് സമാപനമാകുക.




