റിനു എസ്. ജസ്റ്റസ്
പേയാട്: പേയാട് സെൻ്റ് ജൂഡ് നഗർ സെൻ്റ് ജൂഡ് പള്ളിയിൽ ലിറ്റിൽ വേ ദിനം ആഘോഷിച്ചു. ഒക്ടോബർ 5 ഞായറാഴ്ച രാവിലെ 8.30 ന് വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ദിനത്തോടനുബന്ധിച്ചാണ് ലിറ്റിൽ വേ ദിനം ആഘോഷിച്ചത്.
ലിറ്റിൽവേ ദിനാഘോഷത്തിൻ്റെ ഭാഗമായി നടന്ന ദിവ്യബലിയിൽ ഇടവക വികാരി റവ. ഡോ. ജസ്റ്റിൻ ഡൊമനിക് മുഖ്യകാർമ്മികത്വം വഹിച്ചു. ലിറ്റിൽവേ കുട്ടികൾ വൈദികൻ്റെ ഒപ്പം പ്രദക്ഷിണമായി വിശുദ്ധ കൊച്ചുത്രേസ്യായുടെ രൂപത്തിൽ പുഷ്പങ്ങൾ അർപ്പിച്ചു. ലിറ്റിൽവേ കുട്ടികളും, ആനിമേറ്റേഴ്സും അന്നേ ദിവസം നടന്ന ജപമാല, ബൈബിൾ വായന, വിശ്വാസികളുടെ പ്രാർത്ഥന, കാഴ്ചവെപ്പ് എന്നിവയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു.




