റിനു എസ്. ജസ്റ്റസ്
പേയാട്: പെരുകാവ് സെൻ്റ് ജൂഡ് നഗർ സെൻ്റ് ജൂഡ് പള്ളിയിൽ വിശുദ്ധ യൂദാ തദേവൂസിൻ്റെ തിരുനാളിന് കൊടിയേറി. ഒക്ടോബർ 26 രാവിലെ 9.30 ന് ഇടവക വികാരി റവ. ഡോ. ജസ്റ്റിൻ ഡൊമനിക് തിരുനാൾ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.
തുടർന്ന് നടന്ന ആഘോഷമായ സമൂഹ ദിവ്യബലിയിൽ നെയ്യാറ്റിൻകര ലത്തീൻ രൂപത മുൻ വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ. അനു സി. കലിസ്റ്റസ് വചന സന്ദേശം നൽകി. ഇടവക കൗൺസിലും, ലിറ്റിൽവേ കുട്ടികളും, ആനിമേറ്റേഴ്സുമാണ് തിരുന്നാളിന്റെ ആദ്യ ദിനത്തിലെ തിരുകർമ്മകൾക്ക് നേതൃത്വം നൽകിയത്.
തിരുനാൾ നവംബർ 2 ന് നെയ്യാറ്റിൻകര രൂപത മുൻമെത്രാൻ റൈറ്റ്. റവ. ഡോ. ബിഷപ്പ് വിൻസെന്റ് സാമുവലിന്റെ മുഖ്യ കർമികത്വത്തിൽ നടക്കുന്ന സമൂഹ ദിവ്യബലിയോടെ സമാപിയ്ക്കും. അന്നേ ദിവസം പുതിയ ലൈബ്രറിയുടെ ഉദ്ഘാടനവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.




