Word of God

ആണ്ടുവട്ടം പന്ത്രണ്ടാം വാരം വ്യാഴം വചനവായന

ജൂൺ 25 വ്യാഴം

ഒന്നാം വായന

രാജാക്കൻമാരുടെ രണ്ടാം പുസ്ത‌കത്തിൽനിന്ന്

(യഹോയാക്കിനെയും എല്ലാ ദേശമുഖ്യന്മാരെയും ബാബിലോൺരാജാവ് തടവുകാരാക്കി കൊണ്ടുപോയി)

രാജാവാകുമ്പോൾ യഹോയാക്കിന് പതിനെട്ടു വയസ്സായിരുന്നു. അവൻ ജറുസലേമിൽ മൂന്നു മാസം ഭരിച്ചു. ജറുസലേമിലെ എൽനാഥാന്റെ പുത്രി നെഹുഷ്‌ത്ത ആയിരുന്നു അവന്റെ അമ്മ. അവൻ പിതാവിനെപ്പോലെതന്നെ കർത്താവിന്റെ മുൻപിൽ തിൻമ പ്രവർത്തിച്ചു. അക്കാലത്ത്, ബാബിലോൺ രാജാവായ നബുക്കദ്‌നേസർ ജറുസലേം വളഞ്ഞു. നബുക്കദ്നേസർ അവിടെയെത്തുമ്പോൾ അവന്റെ പടയാളികൾ നഗരം ഉപരോധിക്കുകയായിരുന്നു. യൂദാരാജാവായ യഹോയാക്കിൻ തന്നത്തന്നെയും മാതാവിനെയും ഭൃത്യൻമാരെയും പ്രഭുക്കൻമാരെയും കൊട്ടാരത്തിലെ സേവകൻമാരെയും അവന് അടിയറവച്ചു. ബാബിലോൺരാജാവ് തന്റെ എട്ടാം ഭരണവർഷം അവനെ തടവു കാരനാക്കുകയും ദേവാലയത്തിലെയും കൊട്ടാരത്തിലെയും നിധികൾ കൊള്ളയടിക്കുകയും ഇസ്രായേൽരാജാവായ സോളമൻ, കർത്താവിൻ്റെ ആലയത്തിനുവേണ്ടി നിർമിച്ച സ്വർണപ്പാത്രങ്ങൾ കഷണങ്ങളാക്കുകയും ചെയ്‌തു. കർത്താവ് മുൻകുട്ടി അറിയിച്ചതുപോലെതന്നെയാണ് ഇതു സംഭവിച്ചത്. ജറുസലേം നിവാസികൾ, പ്രഭുക്കൻമാർ, ധീരയോദ്‌ധാക്കൾ, പതിനായിരം തടവുകാർ, ശില്പ്‌പികൾ, ലോഹപ്പണിക്കാർ എന്നിവരെ അവൻ പിടിച്ചുകൊണ്ടുപോയി. ദരിദ്രർ മാത്രം ദേശത്ത് അവശേഷിച്ചു. യഹോയാക്കിനെയും അവന്റെ അമ്മയെയും പത്നിമാരെയും സേവകൻമാരെയും ദേശമുഖ്യൻമാരെയും അവൻ ജറുസലേമിൽ നിന്നു ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോയി. ബാബിലോൺരാജാവ് ഏഴായിരം ധീരയോദ്‌ധാക്കളെയും, ശില്പികളും ലോഹപ്പണിക്കാരുമായി ആയിരം പേരെയും തടവുകാരായി കൊണ്ടുപോയി. അവർ ശക്‌തൻമാരും യുദ്‌ധത്തിനു കഴിവുള്ളവരുമായിരുന്നു. ബാബിലോൺരാജാവ് യഹോയാക്കിന്റെ പിതൃസഹോദരനായ മത്താനിയായെ പകരം രാജാവാക്കുകയും അവൻെറ പേര് സെദെക്കിയാ എന്നു മാറ്റുകയും ചെയ്തു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവേ, അങ്ങയുടെ നാമത്തിന്റെ മഹത്ത്വത്തെ പ്രതി ഞങ്ങളെ സഹായിക്കണമേ!

ദൈവമേ, വിജാതീയർ അങ്ങയുടെ അവകാശത്തിൽ കടന്നിരിക്കുന്നു; അവർ അങ്ങയുടെ വിശുദ്‌ധമന്ദിരം അശുദ്ധമാക്കുകയും ജറുസലേമിനെ നാശക്കുമ്പാരമാക്കുകയും ചെയ്തു. അവർ അങ്ങയുടെ ദാസരുടെ ശരീരം ആകാശപ്പറവകൾക്കും അങ്ങയുടെ വിശുദ്ധരുടെ മാംസം വന്യമൃഗങ്ങൾക്കും ഇരയായിക്കൊടുത്തു.

കർത്താവേ, അങ്ങയുടെ നാമത്തിന്റെ മഹത്ത്വത്തെ പ്രതി ഞങ്ങളെ സഹായിക്കണമേ!

അവരുടെ രക്തം ജലംപോലെ ഒഴുക്കി അവരെ സംസ്കരിക്കാൻ ആരുമുണ്ടായിരുന്നില്ല. കർത്താവേ, ഇത് എത്രകാലത്തേക്ക്? അവിടന്ന് എന്നേക്കും കോപിച്ചിരിക്കുമോ? അവത്തെ അസൂയ അഗ്നിപോലെ ജ്വലിക്കുമോ?

കർത്താവേ, അങ്ങയുടെ നാമത്തിന്റെ മഹത്ത്വത്തെ പ്രതി ഞങ്ങളെ സഹായിക്കണമേ!

ഞങ്ങളുടെ പൂർവികൻമാരുടെ അകൃത്യങ്ങൾ ഞങ്ങൾക്കെതിരായി ഓർക്കരുതേ! അങ്ങയുടെ കൃപ അതിവേഗം ഞങ്ങളുടെമേൽ ചൊരിയണമേ! ഞങ്ങൾ തീർത്തും നിലംപറ്റിയിരിക്കുന്നു.

കർത്താവേ, അങ്ങയുടെ നാമത്തിന്റെ മഹത്ത്വത്തെ പ്രതി ഞങ്ങളെ സഹായിക്കണമേ!

ഞങ്ങളുടെ രക്ഷയായ ദൈവമേ, അങ്ങയുടെ നാമത്തിന്റെ മഹത്ത്വത്തെപ്രതി ഞങ്ങളെ സഹായിക്കണമേ! അങ്ങയുടെ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കുകയും ഞങ്ങളുടെ പാപങ്ങൾ പൊറുക്കുകയും ചെയ്യണമേ!

കർത്താവേ, അങ്ങയുടെ നാമത്തിന്റെ മഹത്ത്വത്തെ പ്രതി ഞങ്ങളെ സഹായിക്കണമേ!

അല്ലേലൂയാ !

അല്ലേലൂയാ! (യോഹ 14 : 23). കർത്താവ് അരുൾചെയ്യുന്നു. എന്നെ സ്നേഹിക്കുന്നവൻ എൻ്റെ വചനം പാലിക്കും. അപ്പോൾ എൻ്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ അവൻ്റെ അടു ത്തുവന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയ്യും. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(പാറമേലും മണലിലും പണിയപ്പെട്ട ഭവനങ്ങൾ)

അക്കാലത്ത്, യേശു തൻ്റെ ശിഷ്യൻമാരോട് അരുൾചെയ്തു: കർത്താവേ, കർത്താവേ എന്ന് എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വർഗസ്‌ഥനായ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാണ് സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നത്. അന്ന് പലരും എന്നോടു ചോദിക്കും: കർത്താവേ, കർത്താവേ, ഞങ്ങൾ നിൻ്റെ നാമത്തിൽ പ്രവചിക്കുകയും നിൻ്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കുകയും നിൻ്റെ നാമത്തിൽ നിരവധി അദ്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്‌തില്ലേ? അപ്പോൾ ഞാൻ അവരോടു പറയും: നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവർത്തിക്കുന്നവരേ, നിങ്ങൾ എന്നിൽനിന്ന് അകന്നു പോകുവിൻ.

എൻെറ ഈ വചനങ്ങൾ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവൻ പാറമേൽ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും. മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിൻമേൽ ആഞ്ഞടിച്ചു. എങ്കിലും അതു വീണില്ല. എന്തുകൊണ്ടെന്നാൽ, അതു പാറമേൽ സ്ഥാപിതമായിരുന്നു. എന്റെ ഈ വചനങ്ങൾ കേൾക്കുകയും എന്നാൽ, അത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നവൻ മണൽ പ്പുറത്തു ഭവനം പണിത ഭോഷനു തുല്യനായിരിക്കും. മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിൻമേൽ ആഞ്ഞടിച്ചു, അതു വീണുപോയി. അതിന്റെ വീഴ്‌ച വലുതായിരുന്നു. യേശു ഈ വചനങ്ങൾ അവസാനിപ്പിച്ചപ്പോൾ ജനാവലി അവന്റെ പ്രബോധനത്തെപ്പറ്റി വിസ്‌മയിച്ചു. അവരുടെ നിയമജ്ഞരെപ്പോലെയല്ല, അധികാരമുള്ളവനെപ്പോലെയാണ് അവൻ പഠിപ്പിച്ചത്.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.