Word of God

തപസ്സുകാലം നാലാം വാരം മാർച്ച് 18 വചന വായന

മാർച്ച് 18 ബുധൻ

ഒന്നാം വായന

ഏശയ്യാ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന്

(ഞാൻ നിന്നെ സംരക്ഷിച്ച് ജനത്തിന് ഉടമ്പടിയായി നല്കിയിരിക്കുന്നു.

കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: പ്രസാദകാലത്ത് ഞാൻ നിനക്ക് ഉത്തരമരുളി, രക്ഷ്‌ഷയുടെ ദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു. രാജ്യം സ്‌ഥാപിക്കാനും ശൂന്യമായ അവകാശഭൂമി പുനർവിഭജനം ചെയ്തുകൊടുക്കാനും ഞാൻ നിന്നെ സംരക്ഷിച്ച് ജനത്തിന് ഉടമ്പടിയായി നല്‌കിയിരിക്കുന്നു. ബന്ധിതരോടു പുറത്തുവരാനും അന്ധകാരത്തിലുള്ളവരോടു വെളിച്ചത്തുവരാനും ഞാൻ പറഞ്ഞു. യാത്രയിൽ അവർക്കു ഭക്ഷണം ലഭിക്കും; വിജനമായ കുന്നുകളെല്ലാം അവരുടെ മേച്ചില്‌പുറങ്ങളായിരിക്കും. അവർക്കു വിശക്കുകയോ ദാഹിക്കുകയോ ഇല്ല; ചുടുകാറ്റോ വെയിലോ അവരെ തളർത്തുകയില്ല. എന്തുകൊണ്ടെന്നാൽ, അവരുടെമേൽ ദയയുള്ളവൻ അവരെ നയിക്കും; നീർച്ചാലുകൾക്കരികിലൂടെ അവരെ കൊണ്ടു പോകും. മലകളെ ഞാൻ വഴിയാക്കി മാറ്റും; രാജവീഥികൾ ഉയർത്തും. അങ്ങ് ദൂരെനിന്ന്-വടക്കുനിന്നും പടിഞ്ഞാറുനിന്നും സിയെൻദേശത്തുനിന്നും-അവൻ വരും. ആകാശമേ, ആനന്ദ ഗാനമാലപിക്കുക; ഭൂമിയേ, ആർത്തുവിളിക്കുക; മലകളേ, ആർത്തു പാടുക; കർത്താവ് തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു. ദുരിതമനുഭവിക്കുന്ന തന്റെ ജനത്തോട് അവിടന്ന് കരുണ കാണിക്കും. എന്നാൽ, സീയോൻ പറഞ്ഞു: കർത്താവ് എന്നെ ഉപേക്ഷിച്ചു; എന്റെ കർത്താവ് എന്നെ മറന്നുകളഞ്ഞു.മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോ? പുത്രനോട് പെറ്റമ്മ കരുണകാണിക്കാതിരിക്കുമോ? അവൾ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല.

കർത്താവിന്റെ വചനം.

പ്രതിവചന സങ്കീർത്തനം

കർത്താവ് കൃപാലുവും കരുണാമയനുമാണ്.

കർത്താവ് കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്. കർത്താവ് എല്ലാവർക്കും നല്ലവനാണ്; തന്റെ സർവസൃഷ്‌ടിയുടെയുംമേൽ അവിടന്നു കരുണ ചൊരിയുന്നു.

കർത്താവ് കൃപാലുവും കരുണാമയനുമാണ്.

കർത്താവു വാഗ്ദാനങ്ങളിൽ വിശ്വസ്‌തനും പ്രവൃത്തികളിൽ കാരുണ്യവാനുമാണ്. കർത്താവ് വീഴുന്നവരെ താങ്ങുന്നു, നിലംപറ്റിയവരെ എഴുന്നേല്‌പിക്കുന്നു.

കർത്താവ് കൃപാലുവും കരുണാമയനുമാണ്.

കർത്താവിന്റെ വഴികൾ നീതിനിഷ്ഠവും അവിടത്തെ പ്രവൃത്തികൾ കൃപാപൂർണവുമാണ്. തന്നെ വിളിച്ചപേക്‌ഷിക്കുന്നവർക്ക്, ഹൃദയപരമാർഥതയോടെ വിളിച്ചപേക്ഷിക്കുന്ന വർക്ക്, കർത്താവു സമീപസ്‌ഥനാണ്.

കർത്താവ് കൃപാലുവും കരുണാമയനുമാണ്.

സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം

കർത്താവായ യേശുക്രിസ്‌തുവേ, ദൈവത്തിൻ്റെ വചനമേ, അങ്ങേക്കു മഹത്ത്വം.
കർത്താവ് അരുൾചെയ്യുന്നു. ഞാനാണ് ഉരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.

കർത്താവായ യേശുക്രിസ്‌തുവേ, ദൈവത്തിന്റെ വചനമേ, അങ്ങേയ്ക്കു മഹത്ത്വം.

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(പിതാവ്, മരിച്ചവരെ എഴുന്നേല്പിച്ച് അവർക്കു ജീവൻ നല്‌കുന്നതുപോലെതന്നെ പുത്രനും താൻ ഇച്ഛിക്കുന്നവർക്ക് ജീവൻ നല്‌കുന്നു)

അക്കാലത്ത്, യേശു യഹൂദന്മാരോടു പറഞ്ഞു: എന്റെ പിതാവ് ഇപ്പോഴും പ്രവർത്തനനിരതനാണ്; ഞാനും പ്രവർത്തിക്കുന്നു. ഇതുമൂലം അവനെ വധിക്കാൻ യഹൂദർ കൂടുതലായി പരിശ്രമിച്ചു. കാരണം, അവൻ സാബത്തു ലംഘിക്കുക മാത്രമല്ല, തന്നെത്തന്നെ ദൈവതുല്യനാക്കിക്കൊണ്ട് ദൈവത്തെ തന്റെ പിതാവെന്നു വിളിക്കുകയുംചെയ്തു. യേശു പറഞ്ഞു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. പിതാവു ചെയ്തു കാണുന്നതല്ലാതെ, പുത്രന് സ്വന്തം ഇഷ്ട‌മനുസരിച്ച് ഒന്നും പ്രവർത്തിക്കാൻ സാധിക്കുകയില്ല. എന്നാൽ, പിതാവു ചെയ്യുന്നതെല്ലാം അപ്രകാരംതന്നെ പുത്രനും ചെയ്യുന്നു. എന്തെന്നാൽ, പിതാവ് പുത്രനെ സ്നേഹിക്കുകയും താൻ ചെയ്യുന്നതെല്ലാം അവനെ കാണിക്കുകയും ചെയ്യുന്നു. നിങ്ങൾ വിസ്മയിക്കത്തക്കവിധം ഇവയെക്കാൾ വലിയ പ്രവൃത്തികളും അവിടന്ന് അവനെ കാണിക്കും. പിതാവ്, മരിച്ചവരെ എഴുന്നേല്‌പിച്ച്അവർക്കു ജീവൻ നൽകുന്നതുപോലെതന്നെ, പുത്രൻ താൻ ഇച്ഛിക്കുന്നവർക്കു ജീവൻ നൽകുന്നു. പിതാവ് ആരെയും വിധിക്കുന്നില്ല. വിധി മുഴുവനും അവിന്നു പുത്രനെ ഏല്പിച്ചിരിക്കുന്നു. പിതാവിനെ ആദരിക്കുന്നതുപോലെതന്നെ. എല്ലാവരും പുത്രനെയും ആദരിക്കേണ്ടതിനാണ് ഇത്. പുതന്നെ ആദരിക്കാത്തവരാരും, അവനെ അയച്ച പിതാവിനെയും ആദരി ക്കുന്നില്ല. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. എന്റെ വചനം കേൾക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത, അവൻ മരണത്തിൽനിന്നു ജീവനിലേക്കു കടന്നിരിക്കുന്നു. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, മരിച്ചവർ ദൈവപുത്രൻ സ്വരം ശ്രവിക്കുന്ന സമയം വരുന്നു; അല്ല, വന്നുകഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവർ ജീവിക്കും. എന്തെന്നാൽ, പിതാവിന് തന്നിൽത്തന്നെ ജീവനുള്ളതു പോലെ, പുത്രനും തന്നിൽത്തന്നെ ജീവനുണ്ടാകാൻ അവിടന്ന് വരം നല്‌കിയിരിക്കുന്നു. മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്‌കിയിരിക്കുന്നു. ഇതിൽ നിങ്ങൾ വിസ്‌മയിക്കേണ്ടാ. എന്തെന്നാൽ, കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. അപ്പോൾ നൻമ ചെയ്‌തവർ ജീവന്റെ ഉയിർപ്പിനായും തിന്മ ചെയ്തവർ ശിക്‌ഷാവിധിയുടെ ഉയിർപ്പിനായും പുറത്തുവരും. സ്വമേധയാ ഒന്നും ചെയ്യാൻ എനിക്കു സാധിക്കുകയില്ല. ഞാൻ ശ്രവിക്കുന്നതുപോലെ, ഞാൻ വിധിക്കുന്നു. എന്റെ വിധി നീതിപൂർവകവുമാണ്. കാരണം, എന്റെ ഇഷ്‌ടമല്ല, എന്നെ അയച്ചവൻ ഇഷ്ടമാണ് ഞാൻ അന്വേഷിക്കുന്നത്.

കർത്താവിൻ്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.