മാർച്ച് 04 ബുധൻ
ഒന്നാം വായന
ജറെമിയാ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന്
(വരുവിൻ, നമുക്ക് ജറെമിയായ്ക്കെതിരേ ഗൂഢാലോചന നടത്താം)
അക്കാലത്ത് ജനങ്ങൾ പറഞ്ഞു: വരുവിൻ, നമുക്ക് ജറെമിയായ്ക്കെതിരേ ഗൂഢാലോചന നടത്താം. എന്തെന്നാൽ, പുരോഹിതനിൽനിന്ന് നിയമോപദേശവും ജ്ഞാനിയിൽ നിന്ന് ആലോചനയും പ്രവാചകനിൽനിന്ന് വചനവും നശിച്ചുപോവുകയില്ല. വരുവിൻ, നമുക്ക് അവനെ നാവുകൊണ്ടു തകർക്കാം; അവന്റെ വാക്കുകൾക്കു ചെവികൊടുക്കുകയും വേണ്ടാ. കർത്താവേ, എന്റെ പ്രാർഥന കേൾക്കണമേ. എന്റെ ശത്രുക്കൾ പറയുന്നതു ശ്രദ്‌ധിക്കണമേ. നൻമയ്ക്കു പ്രതിഫലം തിൻമയോ? അവർ എന്റെ ജീവനുവേണ്ടി കുഴി കുഴിച്ചിരിക്കുന്നു. അവരെപ്പറ്റി നല്ലതുപറയാനും അങ്ങയുടെ കോപം അവരിൽനിന്ന് അകറ്റാനും ഞാൻ അങ്ങയുടെ മുൻപിൽ നിന്നത് ഓർക്കണമേ..
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, അങ്ങയുടെ കാരുണ്യത്താൽ എന്നെ രക്ഷിക്കണമേ!
എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന വലയിൽനിന്ന് എന്നെ അങ്ങയുടെ കരങ്ങളിൽ എൻെറ ആത്‌മാവിനെ ഞാൻ സമർപ്പി രക്‌ഷിക്കണമേ! അവിടന്നാണ് എൻെറ അഭയസ്‌ഥാനം. ക്കുന്നു: കർത്താവേ, വിശ്വസ്തനായ ദൈവമേ, അവിടന്ന് എന്നെ രക്ഷിച്ചു.
കർത്താവേ, അങ്ങയുടെ കാരുണ്യത്താൽ എന്നെ രക്ഷിക്കണമേ!
പലരും മന്ത്രിക്കുന്നതു ഞാൻ കേൾക്കുന്നു; ചുറ്റും ഭീഷണി തന്നെ; എനിക്കെതിരേ അവർ ഒന്നുചേർന്ന് ഗൂഢാലോചന നടത്തുന്നു; എന്റെ ജീവൻ അപഹരിക്കാൻ അവർ ആലോചിക്കുന്നു.
കർത്താവേ, അങ്ങയുടെ കാരുണ്യത്താൽ എന്നെ രക്ഷിക്കണമേ!
കർത്താവേ, ഞാനങ്ങിൽ ആശ്രയിക്കുന്നു; അങ്ങാണ് എന്റെ ദൈവമെന്നു ഞാൻ പ്രഖ്യാപിക്കുന്നു. എന്റെ ഭാഗധേയം അങ്ങയുടെ കൈകളിലാണ്; ശത്രുക്കളുടെയും പീഡകരുടെയും കൈകളിൽനിന്ന് എന്നെ മോചിപ്പിക്കണമേ!
കർത്താവേ, അങ്ങയുടെ കാരുണ്യത്താൽ എന്നെ രക്ഷിക്കണമേ!
സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം
കർത്താവായ യേശുക്രിസ്‌തുവേ, അങ്ങേക്കു സ്തുതിയും പുകഴ്ച്ചയും.
കർത്താവ് അരുൾചെയ്യുന്നു. ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.
കർത്താവായ യേശുക്രിസ്‌തുവേ, അങ്ങേക്കു സ്തുതിയും പുകഴ്ച്‌ചയും
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(അവർ അവനെ മരണത്തിനു വിധിക്കും)
അക്കാത്ത്, യേശു തന്റെ പന്ത്രണ്ടുപേരെ മാത്രം കൂട്ടിക്കൊണ്ട് ജറുസലേമിലേക്കു യാത്രചെയ്യുമ്പോൾ വഴിയിൽവച്ച് അരുൾചെയ്തു: ഇതാ! നമ്മൾ ജറുസലേമിലേക്കു പോകുന്നു. മനുഷ്യപുത്രൻ പ്രധാനപുരോഹിതൻമാർക്കും നിയമജ്‌ഞൻമാർക്കും ഏല്പിക്കപ്പെടും. അവർ അവനെ മരണത്തിനു വിധിക്കുകയും വിജാതീയർക്ക് ഏല്‌പിച്ചുകൊടുക്കുകയും ചെയ്യും. അവർ അവനെ പരിഹസിക്കുകയും പ്രഹരിക്കുകയും ക്രൂശിക്കുകയും ചെയ്യും. എന്നാൽ മൂന്നാംദിവസം അവൻ ഉയിർപ്പിക്കപ്പെടും.
അപ്പോൾ, സെബദീപുത്രൻമാരുടെ മാതാവ് തന്റെ പുത്രൻമാരോടുകൂടെ വന്ന് അവന്റെ മുമ്പിൽ യാചനാപൂർവം പ്രണമിച്ചു. അവൻ അവളോടു ചോദിച്ചു: നിനക്ക് എന്താണു വേണ്ടത്? അവൾ പറഞ്ഞു: നിൻെറ രാജ്യത്തിൽ എൻെറ ഈ രണ്ടു പുത്രൻ മാരിൽ ഒരുവൻ നിന്റെ വലത്തുവശത്തും അപരൻ ഇടത്തു വശത്തും ഇരിക്കുന്നതിനു കല്പ്പിക്കേണമേ യേശു മറുപടി നല്കി: നിങ്ങൾ ചോദിക്കുന്നതെന്താണെന്നു നിങ്ങൾ അറിയുന്നില്ല. ഞാൻ കുടിക്കാൻ പോകുന്ന പാനപാത്രം കുടിക്കാൻ നിങ്ങൾക്കു കഴിയുമോ? അവർ പറഞ്ഞു: ഞങ്ങൾക്കു കഴിയും. അവൻ അവരോടു പറഞ്ഞു: എന്റെ പാനപാത്രം തീർച്ചയായും നിങ്ങൾ കൂടിക്കും. എന്നാൽ, എന്റെ വലത്തുവശത്തും ഇടത്തു വശത്തും ഇരിക്കാനുള്ള വരം നിങ്ങൾക്കു നല്കേണ്ടതു ഞാനല്ല; അത് എന്റെ പിതാവ് ആർക്കുവേണ്ടി സജ്ജമാക്കിയിരിക്കുന്നുവോ അവർക്കുള്ളതാണ്. ഇതു കേട്ടപ്പോൾ ബാക്കി പത്തുപേർക്കും ആ രണ്ടു സഹോദരൻമാരോട് അമർഷംതോന്നി. എന്നാൽ, യേശു അവരെ അടുത്തുവിളിച്ച് ഇപ്രകാരം പറഞ്ഞു: വിജാതീയരുടെ ഭരണകർത്താക്കൾ അവരുടെമേൽ യജമാനത്വം പുലർത്തുന്നുവെന്നും അവരുടെ പ്രമാണികൾ അവരുടെമേൽ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങൾക്കറിയാമല്ലോ. എന്നാൽ, നിങ്ങളുടെയിടയിൽ അങ്ങനെയാകരുത്. നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ദാസനുമായിരിക്കണം. ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവൻ കൊടുക്കാനും മനുഷ്യപുത്രൻ വന്നിരിക്കുന്നതുപോലെതന്നെ.



