കിരൺ ജെ. എം.
തൂങ്ങാംപാറ: വിശുദ്ധ കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ (1925-2025) ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി തൂങ്ങാംപാറയിലെ പുഷ്‌പഗിരി സെന്റ് തെരേസ ഓഫ് ലിസ്യു തീർത്ഥാടന പള്ളിയിൽ 2000 വർഷം മുതൽ പഴക്കമുള്ള തിരുശേഷിപ്പ് പ്രദർശനം നടക്കുന്നു. 2025 ഒക്ടോബർ 18, 19, 20 തീയതികളിൽ രാവിലെ 8 മണി മുതലാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്.
ഈശോയുടെ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് മുതൽ പുതുതലമുറയിലെ വിശുദ്ധ കാർലോ അക്യൂട്ടീസിന്റെ തിരുശേഷിപ്പ് വരെയുള്ള 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പൊതുദർശനവും വണക്കവുമാണ് സെന്റ് തെരേസ ഓഫ് ലിസ്യു തീർത്ഥാടന പള്ളിയിൽ നടക്കുക.
വിശുദ്ധരുടെ തിരുശേഷിപ്പുകൾ വണങ്ങുവാനും അനുഗ്രഹം പ്രാപിക്കുവാനും തൂങ്ങാംപാറ സെന്റ് തെരേസ ഓഫ് ലിസ്യു തീർത്ഥാടന പള്ളി ഇടവക കൗൺസിൽ ഏവരെയും ക്ഷണിക്കുന്നു.




