സ്വന്തം ലേഖകൻ
ആനപ്പാറ: ആനപ്പാറ വിശുദ്ധ കുരിശിന്റെ പള്ളിയിൽ സകല ആത്മാക്കളുടെ ദിനമായ നവംബർ 2 ഭക്തിപൂർവ്വമായ ശുശ്രൂഷകളും പ്രാർത്ഥനകളും നടത്തി. ഇടവക വികാരിയും കാട്ടാക്കട റീജ്യണൽ കോ-ഓർഡിനേറ്ററുമായ മോൺ. വിൻസെന്റ് കെ. പീറ്റർ, സഹവികാരി ഫാ. അരുൺ പി. ജിത്ത് എന്നിവർ നേതൃത്വം നൽകി.
പരേതർക്ക് വേണ്ടിയുള്ള ദിവ്യബലിയിലെ പ്രാർത്ഥനകൾക്ക് ശേഷം സിമിത്തേരിയിലും ആത്മശാന്തിക്കായി പ്രാർത്ഥന ശുശ്രൂഷ നടത്തി. പ്രിയപ്പെട്ടവരുടെ ഓർമ്മകൾ പുതുക്കിക്കൊണ്ട് വിശ്വാസികൾ കല്ലറകളിൽ പൂക്കളും തിരികളും കൊളുത്തി പ്രാർത്ഥനകളിൽ പങ്കുചേർന്നു.




