സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ റിട്ടയർമ്മെന്റ് ജീവിതത്തിലേക്ക് പ്രവേശിക്കുന്ന വൈദീകർക്കും രോഗങ്ങൾ പിടിപെട്ട് ചികിത്സയിൽ കഴിയുന്ന വൈദികർക്കും താമസിക്കാൻ വേണ്ടി നിർമ്മിച്ച വൈദീക മന്ദിരത്തിന്റെ ആശീർവ്വാദം നെയ്യാറ്റിൻകര രൂപത അധ്യക്ഷൻ റൈറ്റ്. റവ. ഡോ. വിൻസെന്റ് സാമുവലും, സഹമെത്രാൻ റൈറ്റ്. റവ. ഡോ. ഡി. സെൽവരാജനും ചേർന്ന് നിർവ്വഹിച്ചു.
ഒക്ടോബര് 01 ബുധനാഴ്ച വൈകീട്ട് 4 മണിയ്ക്ക് നടന്ന പരിപാടിയിൽ വൈദീകരും സിസ്റ്റേഴ്സും രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും പങ്കെടുത്തു. രൂപതാ വികാരി ജനറൽ മോൺ. വിൻസെന്റ് കെ. പീറ്റർ, മോൺ. ജി. ക്രിസ്തുദാസ്, മന്ദിരങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ റവ. ഡോ. കിസ്തുദാസ് തോസൺ, ചാൻസിലർ റവ. ഡോ. ജോസ് റാഫേൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വൈദീക മന്ദിരത്തോടു ചേർന്ന് തന്നെയാണു നെയ്യാറ്റിൻകര രൂപത മെത്രാനു വേണ്ടി നിർമ്മിച്ച “ഗുഡ് ഷെപ്പേർഡ് ഹോം” എന്ന പേരിൽ അറിയപ്പെടുന്ന മെത്രാൻ ഭവനവും. ഇതിന്റെ ആശീർവാദവും അഭിവന്ദ്യ പിതാക്കന്മാർ നിർവ്വഹിച്ചു.
വിരമിക്കൽകാലമായ 75 വയസ്സ് പൂർത്തിയായി ഇടവക സേവനത്തിൽ നിന്നും പടിയിറങ്ങുന്ന വൈദീകർക്കായാണു പ്രധനമായും വൈദീക മന്ദിരം ഉപയോഗിക്കുന്നതെന്ന് ബിഷപ്പ് പറഞ്ഞു.




