മീഡിയ മിനിസ്ട്രി വലിയവിള
വലിയവിള: വലിയവിള ക്രിസ്തുരാജ പള്ളിയിൽ ജപമാല മാസാചാരണത്തിന്റ ഭാഗമായി വിശ്വാസ പരിശീലന യൂണിറ്റിന്റെ നേതൃത്വത്തിൽ ഒക്‌ടോബർ 26 ഞായറാഴ്ച ജപമാല റാലി നടത്തി. ജപമാല റാലി പ്രധാനാധ്യാപകൻ സുധീര സുന്ദരരാജ് ഉത്ഘാടനം ചെയ്തു.
വിശ്വാസ വഴിയേ ചരിക്കാൻ പുണ്യവിളക്കായ പരിശുദ്ധ മറിയം വെളിച്ചമേകി കൂടെ വസിക്കണമേയെന്ന പ്രാർത്ഥനയോടെ കുഞ്ഞുങ്ങൾ ജപമാല റാലിയിൽ പങ്കെടുത്തു. അധ്യാപകരോടൊപ്പം മാതാപിതാക്കളും റാലിയിൽ സംബന്ധിച്ചു.
തുടർന്ന്, ഗായകസംഘം പരിശുദ്ധ മാതാവിനെ പ്രകീർത്തിച്ചു കൊണ്ടുള്ള വിവിധ ഗാനങ്ങൾ ആലപിച്ചു. സമാപനാശീർവാദത്തോടെ റാലി സമാപിച്ചു.




