സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: സഭയുടെ സുവർണ്ണചരിത്രത്തിന്റെ ഭാഗമായ നിഖ്യ എക്യൂമെനിക്കൽ സൂനഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് തുർക്കിയിലേക്കും തുടർന്ന്, യുദ്ധവും പ്രതിസന്ധികളും നിറഞ്ഞ ലെബനനിലേക്കും, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ തന്റെ ആദ്യ അപ്പസ്തോലിക സന്ദർശനം നടത്തും.
ഇത് സംബന്ധിച്ച വിവരങ്ങൾ വത്തിക്കാൻ വാർത്താ കാര്യാലയമാണ് ഒക്ടോബർ 7-നു പ്രസിദ്ധീകരിച്ചത്. സന്ദർശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുമെന്നും, വത്തിക്കാൻ വാർത്തകാര്യാലയം അറിയിച്ചു.




