റിനു എസ്. ജസ്റ്റസ്
പേയാട്: കട്ടയ്ക്കോട് ഫൊറോന പേയാട് സെൻ്റ് ജൂഡ് നഗർ സെൻ്റ് ജൂഡ് പള്ളിയിൽ നിഡ്സിൻ്റെ ആഭിമുഖ്യത്തിൽ കൂൺ കൃഷി പരിശീലനം നടത്തി. ഒക്ടോബർ 11 ശനിയാഴ്‌ച ഉച്ചയ്ക്കുശേഷം 01:00 മണിയോടെ പള്ളി ഹാളിൽ വച്ചാണ് പരിശീലനം സംഘടിപ്പിച്ചത്.
സ്വയം തൊഴിൽ കണ്ടെത്തുന്നതിൻ്റെ ഭാഗമായി സെൻ്റ് ജൂഡ് യൂണിറ്റിലെ സാമൂഹിക ശുശ്രൂഷ സമിതിയാണ് സൗജന്യ കൂൺ കൃഷി പരിശീലനം സംഘടിപ്പിച്ചത്. നിഡ്സ് കാർഷിക വികസന കമ്മീഷൻ സെക്രട്ടറി വത്സലൻ ക്ലാസുകൾ കൈകാര്യം ചെയ്‌തു. ഇരുപതോളം പേരാണ് പ്രസ്‌തുത ക്ലാസ്സിൽ പങ്കെടുത്തത്. ക്ലാസ്സിൽ പങ്കെടുത്ത എല്ലാപേർക്കും കൂൺ കൃഷിയെക്കുറിച്ചു പ്രായോഗിക പരിശീലനം നൽകുകയും കൂൺ വിത്തുകൾ വിതരണം ചെയ്യുകയും ചെയ്‌തു.
നിഡ്സ് സെൻ്റ് ജൂഡ് ഇടവക സെക്രട്ടറി സോഫിയ സ്വാഗതവും സാമൂഹിക ശുശ്രൂഷ പ്രതിനിധി മഞ്ജു ക്ലമന്റ് നന്ദിയും ആശംസിച്ചു. തുടർന്ന് ഫെറോന അനിമേറ്റർ ലിനു ജോസ് സംസാരിച്ചു. ക്ലാസ് വളരെ ഉപയോഗപ്രദമായിരുന്നുവെന്നും വീട്ടിൽ കൃഷി ചെയ്‌ത് ഭക്ഷിക്കുന്നത് ജൈവസമ്പുഷ്ട ഭക്ഷണമാണെന്നും ക്ലാസിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.




