സ്വന്തം ലേഖകൻ
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ അധ്യക്ഷനായി ചുമതലയേറ്റ റൈറ്റ് റവ. ഡോ. ഡി.സെല്‍വരാജന്‍ പിതാവിനെ അദ്ദേഹത്തിന്റെ ഭദ്രാസന ദൈവാലയമായ അമലോത്ഭവമാതാ കത്തീഡ്രലിൽ കാനോനിക സ്വീകരണം നൽകി സ്വീകരിച്ചു. രൂപതയുടെ പുതിയ ഇടയെനെന്ന നിലയിലുള്ള ആദ്യദിവ്യബലി അര്‍പ്പിക്കുവാനായിട്ട് എത്തിയതാണ് ബിഷപ്പ്.
മുന്‍രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ.വിന്‍സെന്‍റ് സാമുവല്‍ പിതാവിന്റെ സാനിധ്യത്തിൽ കത്തീഡ്രൽ പള്ളി വികാരി മോൺ.അൽഫോൻസ് ലിഗോരിയാണ് പിതാവിന് കാനോനിക സ്വീകരണം നൽകി പള്ളിയിലേക്ക് സ്വീകരിച്ചത്. വൈദീകരും സന്യസ്തരും വിശ്വാസി സമൂഹവും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
തുടർന്ന്, നടന്ന ദിവ്യബലിയിൽ ബിഷപ്പ് വിൻസെന്റ് സാമുവൽ, വികാർ ജനറൽ മോൺ.വിൻസെന്റ് കെ.പീറ്റർ, മോൺ.ജി.ക്രിസ്തുദാസ്, മോൺ.അൽഫോൻസ് ലിഗോരി, ചാൻസിലർ റവ.ഡോ.ജോസ് റാഫേൽ, മോൺ.റൂഫസ് പയസ് ലീൻ എന്നിവർ സഹകാർമികരായി.




