അനൂപ് എ.സി.
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഫെറോനാ കെ.സി.വൈ.എം. നടത്തിയ “ആരവം 2K25” കലോത്സവത്തിൽ തുടർച്ചയായി വീണ്ടും ഓവറോൾ ചാമ്പ്യന്മാരായി KCYM തിരുപുറം യൂണിറ്റ്.
വർഷങ്ങളായി കാത്തു സൂക്ഷിക്കുന്ന ചാമ്പ്യൻപട്ടം ഇക്കുറിയും നേടിയെടുത്തതിൽ ഇടവക വികാരി ഫാ.ജിബിൻ രാജ് KCYM സമിതിയെ അഭിനന്ദിച്ചു. ഒരേ മനസ്സോടെ പ്രവർത്തിക്കുന്ന ഒരുപിടി യുവജനങ്ങളാണ് തിരുപുറത്തിന്റെ ശക്തിയെന്നും വരുംവർഷങ്ങളിലും കൂടുതൽ കരുത്തോടെ തിരുപുറം അരങ്ങ് വാഴുമെന്നും പ്രസിഡന്റ് ബിബിൻരാജ് പറഞ്ഞു.




