ഷീജ രാജ്
പേയാട്: പേയാട് സെന്റ് സേവ്യേഴ്സ് പള്ളിയുടെ ഇടവക ദിനവും പുതിയ ദൈവാലയാശിർവാദത്തിന്റെ 20 -ാം വാർഷിക പ്രവേശന ദിനാഘോഷവും ഒക്ടോബർ 15 വൈകുന്നേരം 6 മണിക്ക് നടന്നു.
ആഘോഷമായ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപതയിൽ നിന്നുള്ള ഫാ. എബിൻ സ്റ്റാന്റലി നേതൃത്വം നൽകി. ഇടവക വികാരി റവ. ഡോ. ജസ്റ്റിൻ ഡൊമിനിക് വചന പ്രഘോഷണം നടത്തി. ഇടവക കൗൺസിൽ ദിവ്യബലിക്ക് ക്രമീകരണ നേതൃത്വം നൽകി.
വാർഷിക പരിപാടിയിൽ ബി.സി.സി. യൂണിറ്റുകളുടെയും മതബോധനത്തിന്റെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും ഒരുക്കിയിരുന്നു. സ്നേഹ വിരുന്നോടുകൂടിയാണ് വാർഷികാഘോഷങ്ങൾക്ക് സമാപനമായത്.




