തെക്കൻ കുരിശുമല പീസ് ഫെസ്റ്റ് – 2025 അവാർഡ് പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ വെള്ളറട: കർമ്മലമാതാ മല തീർത്ഥാടനത്തോടനുബന്ധിച്ച് തെക്കൻ കുരിശുമല തീർത്ഥാടനകേന്ദ്രം സംഘടിപ്പിച്ച പീസ് ഫെസ്റ്റ് -2K25 എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനങ്ങൾ കാഴ്ചവെയ്ക്കുന്ന വ്യക്തികൾക്കാണ് അവാർഡ് നൽകുന്നത്. വഴുതക്കാട് മൗണ്ട് കാർമ്മൽ ആശ്രമം പ്രൊവിൻഷ്യൽ ഫാ. പീറ്റർ ചക്യത്ത് ഒ.സി.ഡി. (ആത്മീയം), മുൻ മന്ത്രി ബിനോയ് വിശ്വം (രാഷ്ട്രീയം – പൊതുപ്രവർത്തനം), പ്രസിദ്ധ ചരിത്ര രചയിതാവ് അഡ്വ.പി. ദേവദാസ് (സാംസ്കാരികം) എന്നിവർക്കാണ് ഇത്തവണ പുരസ്കാരം നൽകുന്നതെന്ന് ഡയറക്ടർ മോൺ. ഡോ. വിൻസെന്റ് […]







