തപസ്സുകാലം ഒന്നാം വാരം ഫെബ്രുവരി 28 വചനവായന
ഫെബ്രുവരി 28 ശനി ഒന്നാം വായന നിയമാവർത്തനപ്പുസ്‌തകത്തിൽനിന്ന് (നിന്റെ ദൈവമായ കർത്താവിന് നീ ഒരു വിശുദ്ധജനമായിരിക്കും) അക്കാലത്ത്, മോശ ജനത്തോടു പറഞ്ഞു: ഈ ചട്ടങ്ങളും വിധികളും ആചരിക്കാൻ ഈ ദിവസം നിന്റെ ദൈവമായ കർത്താവു നിന്നോടു കല്പ്‌പിക്കുന്നു. നീ അവയെ പൂർണഹൃദയത്തോടും പൂർണാത്‌മാവോടും കൂടെ ശ്രദ്‌ധാപൂർവം കാത്തു പാലിക്കണം. കർത്താവാണ് നിൻ്റെ ദൈവമെന്നും നീ അവിടത്തെ മാർഗത്തിലൂടെ ചരിക്കുകയും അവിടത്തെ ചട്ടങ്ങളും കല്പനകളും നിയമങ്ങളും അനുസരിക്കുകയും അവിടുത്തെ സ്വരം ശ്രവിക്കുകയും ചെയ്യും എന്നും ഇന്നു നീ പ്രഖ്യാപിച്ചിരിക്കുന്നു. […]







