സിബിസിഐ 37-ാമത് ജനറൽ ബോഡി യോഗം ആരംഭിച്ചു; നെയ്യാറ്റിൻകര രൂപത അധ്യക്ഷൻ പങ്കെടുക്കുന്നു
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: സിബിസിഐ 37-ാമത് ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത് നെയ്യാറ്റിൻകര രൂപത അധ്യക്ഷൻ ഡോ. ഡി.സെൽവരാജൻ. ബെംഗളൂരുവിലെ സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടക്കുന്ന കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) 37-ാമത് ജനറൽ ബോഡി യോഗത്തിലാണു ബിഷപ്പ് സെൽവരാജന്റെ ശ്രദ്ധേയമായ സാന്നിധ്യം. 2026 ഫെബ്രുവരി 3 മുതൽ 10 വരെ നടക്കുന്ന സിബിസിഐ യോഗത്തിന്റെ ആപ്‌തവാക്യം “വിശ്വാസവും രാഷ്ട്രവും: ഇന്ത്യയുടെ ഭരണഘടനാ ദർശനത്തിലേക്കുള്ള സഭയുടെ സാക്ഷി” എന്നതാണു. […]







