Diocese

വി. ഫ്രാൻസിസ് അസ്സീസ്സി വർഷം ഉദ്ഘാടനം മാർച്ച് 19-ന്

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ വി. ഫ്രാൻസിസ് അസ്സീസ്സി വർഷാചരണത്തിന് മാർച്ച് 19 വ്യാഴാഴ്ച കാഞ്ഞിരംകുളം സെന്റ് ഫ്രാൻസിസ് അസ്സീസ്സി പള്ളിയിൽ തുടക്കമാവും. വൈകുന്നേരം 6 മണിയ്ക്ക് നെയ്യാറ്റിൻകര രൂപതാധ്യക്ഷ്യൻ അഭിവന്ദ്യ സെൽവരാജൻ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയോടെയാണ് വി. ഫ്രാൻസിസ് അസ്സീസ്സി വർഷ ഉദ്‌ഘാടനം നടക്കുക.

നെയ്യാറ്റിൻകര രൂപതയിൽ രണ്ട് പള്ളികളാണ് വി. ഫ്രാൻസിസ് അസ്സീസ്സിയുടെ നാമഥേയത്തിൽ ഉള്ളത്. നെയ്യാറ്റിൻകര ഫൊറോനായിൽ കാഞ്ഞിരംകുളത്തുള്ള വി. ഫ്രാൻസിസ് അസ്സീസ്സി പള്ളിയും ആര്യനാട് ഫൊറോനായിൽ കവിയാകോടുള്ള വി. ഫ്രാൻസിസ് അസ്സീസ്സി പള്ളിയുമാണവ. ഈ വർഷത്തിൽ ഈ പള്ളികളിൽ പോയി ഭക്തിപൂർവം പ്രാർഥിക്കുകയും കൂദാശകൾ സ്വീകരിക്കുകയും ചെയ്യുന്ന വിശ്വാസികൾക്കു സഭ ദണ്‌ഡവിമോചനം (Indulgence) പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇടവകതലത്തിലോ, സമിതി-സംഘടനാതലങ്ങളിലോ മുൻകൂട്ടി അറിയിച്ചുവരുന്ന വിശ്വാസിസമൂഹങ്ങൾക്ക് ദിവ്യബലിയിൽ പങ്കെടുക്കാനും കുമ്പസാരത്തിനും ദണ്‌ഡവിമോചന സ്വീകരണത്തിനും ഉള്ള ക്രമീകരണങ്ങൾ ഈ പള്ളികളിൽ ഉണ്ടായിരിക്കുന്നതാണെന്ന് രൂപത അറിയിക്കുന്നു. പ്രാർഥനയും പരിഹാര പ്രവർത്തികളും സേവനവും വഴി വിശുദ്ധന്റെ പാത പിൻതുടരുവാൻ എല്ലാ വിശ്വാസികളും പരിശ്രമിക്കേണ്ടതാണെന്നും, അങ്ങനെ സർവ സൃഷ്ടിയെയും സഹോദരങ്ങളായികണ്ട വി. ഫ്രാൻസിസ് അസ്സീസ്സിയുടെ ഈ അനുഗ്രഹ വർഷം അർത്ഥവത്താക്കി മാറ്റുവാൻ എല്ലാ രൂപതാ മക്കളും പരിശ്രമിക്കണമെന്നും രൂപതാധ്യക്ഷൻ ആഹ്വാനം ചെയ്യുന്നു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.