Parish

വിശുദ്ധരുടെ ജീവചരിത്രം കൈയെഴുത്തു പ്രതിയാക്കി മതബോധന കമ്മീഷൻ

സ്വന്തം ലേഖകൻ

മരിയാപുരം: മരിയാപുരം കർമ്മലമാതാ പള്ളിയിൽ ഇടവക മതബോധന യൂണിറ്റിന്റെ നേതൃത്വത്തിൽ വിശുദ്ധരുടെ ജീവചരിത്രം തയാറാക്കി പ്രസിദ്ധീകരിച്ചു. 2025 ഡിസംബർ 31-ന് പുതുവർഷപ്പിറവിയിലെ കുർബാനയ്ക്കു ശേഷം ഇടവക വികാരി ഫാ.റോബർട്ട് വിൻസന്റ് ഇടവക കൗൺസിൽ സെക്രട്ടറി ഫ്രാൻസിസിന് കയ്യെഴുത്ത് പ്രതി നൽകി പ്രകാശനം ചെയ്തു.

കഴിഞ്ഞ ഒരു വർഷക്കാലമായി അനുദിന കുർബാനകൾക്ക് മുന്നോടിയായി വിശുദ്ധരുടെ ജീവചരിത്ര വായന വളരെ വിജയകരമായി പൂർത്തിയാക്കിയതിന്റെ പരിസമാപ്തിയോടനുബന്ധിച്ചാണ് കയ്യെഴുത്ത് പ്രതി തയാറാക്കിയത്. പുതിയ റോമൻ ദിവ്യബലി പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള 365 വിശുദ്ധരെ കൂടാതെ ആധുനിക വിശുദ്ധരുടെ ജീവചരിത്രവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇടവക വികാരി ഫാ.റോബർട്ട് വിൻസെന്റ്, സഹവികാരി ഫാ.വിവിൻ എന്നിവരുടെ നേതൃത്വത്തിൽ മതബോധന പ്രധാന അധ്യാപകൻ തങ്കയ്യൻ, കൺവീനർമാരായ ലീന, കുമാരി ജൈത്ര, മതബോധന അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ഈ സംരംഭത്തിൽ പങ്കാളികളായി.

വളരെ വായിച്ചും പഠിച്ചും പ്രാർത്ഥനാപൂർവ്വമാണ് ഈ കയ്യെഴുത്ത് പ്രതി തയ്യാറാക്കിയിട്ടുള്ളതെന്നും ധാർമികമായ അധ:പതനംമൂലം ഇരുളിൽ അമർന്നു പോയിരിക്കുന്ന ലോകത്ത് വിശുദ്ധരുടെ മാതൃക നേർത്ത പ്രകാശമെങ്കിലും തെളിയിക്കുമെന്നും സംഘാടകർ പറഞ്ഞു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.