സിമി സെൽവിസ്റ്റർ
കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിലെ കട്ടയ്ക്കോട് സെയിന്റ് ആന്റെണീസ് ഫൊറോന പള്ളിയുടെ 103ാമത് ഇടവക തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തു. ഡിസംബർ 4 ഞായറാഴ്ച രാവിലെ ദിവ്യബലിക്ക് ശേഷം സഹവികാരി ഫാ.ഫ്രാങ്കോ അറക്കപ്പാടൻ TOR അജപാലന കൗൺസിൽ സെക്രട്ടറി ബാബുദാസ്, അജപാലന ശുശ്രൂഷ സമിതി സെക്രട്ടറി അലക്സാണ്ടർ എന്നിവർക്ക് നോട്ടീസ് കൈമാറികൊണ്ടായിരുന്നു പ്രകാശനം ചെയ്തത്.
2026 ജനുവരി 13 ചൊവ്വ മുതൽ 25 ഞായർ വരെയാണ് ഇടവക തിരുനാൾ നടക്കുക. തിരുനാളിന്റെ ഭാഗമായി ജനുവരി 19 മുതൽ 22 വരെ മഞ്ഞുമ്മൽ സി.ആർ.സി. ധ്യാന കേന്ദ്രത്തിലെ ഫാ. അഗസ്റ്റിൻ പുതിയകുളങ്ങര നയിക്കുന്ന അഭിഷേക ധ്യാനം ഉണ്ടായിരിക്കും.
തിരുനാളിന് മുന്നോടിയായി ജനുവരി 9 വെള്ളിയാഴ്ച തിരുനാൾ ഒരുക്ക ദിവ്യകാരുണ്യ ആരാധനയും, 11 ഞായറാഴ്ച വൈകുന്നേരം ബി.സി.സി.കളിൽ വിശേഷാൽ പ്രാർത്ഥനാ യോഗവും ഉണ്ടായിരിക്കുമെന്ന് ഇടവക വികാരി ഫാ.ജോയ് സാബു വൈ അറിയിച്ചു.
ജനുവരി 17- ന് രാവിലെ 11 മണിക്ക് രോഗികൾക്കുവേണ്ടിയുള്ള ദിവ്യബലിയും ക്രമീകരിച്ചിട്ടുണ്ട്. 18- ന് രാവിലെ 10 മണി മുതൽ പാദുവ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ഉണ്ടായിരിക്കുന്നതാണ്




