Forane

VFF- അധ്യാപകർക്ക് പരിശീലനം നൽകി ഉണ്ടൻകോട് ഫെറോന

സ്വന്തം ലേഖകൻ

ഉണ്ടൻകോട്: ഉണ്ടൻകോട് ഫെറോന വിശ്വാസ പരിശീലിന കമ്മീഷന്റെ നേതൃത്വത്തിൽ അധ്യാപകർക്ക് VFF പരിശീലനം സംഘടിപ്പിച്ചു. മാർച്ച് 14 ശനിയാഴ്ച രാവിലെ 8 മണിമുതൽ ഉണ്ടൻകോട് സെന്റ് ജോൺസ് സ്കൂളിൽ ആരംഭിച്ച പരിശീലനം ഫെറോന വികാരി ഫാ. ജോസഫ് അനിൽ ഉദ്ഘാടനം ചെയ്തു.

എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന ഉത്‌ഘാടനസമ്മേളനത്തിൽ സെക്രട്ടറി ജോൺ ബോസ്കോ, ആനിമേറ്റർ ജയന്തി, സിസ്റ്റർ റീന തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

അവധിക്കാലത്ത് ഇടവകയിൽ കുട്ടികൾക്ക് ശാരീരികവും മാനസികവുമായ ഉല്ലാസവും ആത്മീയ വളർച്ചയും നൽകുന്നതിലേക്ക് ഇടവകയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്കാണ് ഫെറോനാതലത്തിൽ പരിശീലനം നൽകുന്നത്. ഫെറോനയിലെ വിവിധ ഇടവകയിൽ നിന്നും 150-ലധികം അധ്യാപകർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.