ആഗമനകാലം മൂന്നാം വാരം : തിങ്കൾ വചനവായന
മൂന്നാം വാരം : തിങ്കൾ ഒന്നാം വായന സംഖ്യയുടെ പുസ്‌തകത്തിൽനിന്ന് (യാക്കൊബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും) ആ ദിവസങ്ങളിൽ ബാലാം കണ്ണുകളുയർത്തി; ഗോത്രങ്ങൾ അനുസരിച്ച് ഇസ്രായേൽ പാളയമടിച്ചിരിക്കുന്നതു കണ്ടു. ദൈവത്തിന്റെ ആത്‌മാവ് അവന്റെമേൽ ആവസിച്ചു. അവൻ പ്രവചിച്ചു പറഞ്ഞു: ബയോറിൻ്റെ മകൻ ബാലാമിന്റെ പ്രവചനം, ദർശനം ലഭിച്ചവന്റെ പ്രവചനം. ദൈവത്തിന്റെ വാക്കുകൾ ശ്രവിച്ചവൻ, സർവശക്തനിൽനിന്നു ദർശനം സിദ്‌ധിച്ചവൻ, തുറന്ന കണ്ണുകളോടെ സമാധിയിൽ ലയിച്ചവൻ പ്രവചിക്കുന്നു: യാക്കോബേ, നിന്റെ കൂടാരങ്ങൾഎത്ര മനോഹരം! ഇസ്രായേലേ, നിൻ്റെ പാളയങ്ങളും വിശാലമായ താഴ്വരപോലെയാണവ; […]


