സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ കേരള ലാറ്റിൻ കാത്തലിക് വിമൺസ് അസോസിയേഷൻ (KLCWA) യുടെ നേതൃത്വത്തിൽ നേതൃത്വ പരിശീലന ക്യാമ്പ് ജൂലൈ 20 ഞായറാഴ്ച നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ വെച്ച് സംഘടിപ്പിച്ചു. നെയ്യാറ്റിൻകര മുൻ വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പൊതുയോഗത്തിൽ KLCWA നെയ്യാറ്റിൻകര രൂപത പ്രസിഡൻ്റ് ഉഷാരാജൻ അധ്യക്ഷയായി, അൽമായ കമ്മീഷൻ ഡയറക്ടർ ഫാ. അനിൽകുമാർ എസ്. എം. മുഖ്യപ്രഭാഷണം നടത്തി. പോൾ, ഷൈല മാർക്കോസ് എന്നിവർ പൊതുയോഗത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന് നടന്ന ക്ലാസ് തിരുവനന്തപുരം അതി രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പ്ലാസിഡ് ഗ്രിഗറി നയിച്ചു.
രൂപത സെക്രട്ടറി അജിത കുമാരി സ്വാഗതവും, ഫിലോമിന നന്ദിയും പറഞ്ഞു.




