ആഗമനകാലം ഒന്നാം വാരം : വ്യാഴം
ഒന്നാം വാരം : വ്യാഴം ഒന്നാം വായന ഏശയ്യാ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന് (വിശ്വസ്തത പാലിക്കുന്ന നീതിനിഷ്ഠമായ ജനതയ്ക്കു പ്രവേശിക്കാൻ വാതിലുകൾ തുറക്കുവിൻ) അക്കാലത്ത്, യൂദാദേശത്ത് ഈ കീർത്തനം ആലപിക്കും: നമുക്കു പ്രബലമായ ഒരു നഗരമുണ്ട്. കർത്താവ് നമ്മുടെ രക്ഷയ്ക്കുവേണ്ടി കോട്ടകൾ ഉയർത്തിയിരിക്കുന്നു. വിശ്വസ്തത പാലിക്കുന്ന നീതിനിഷ്ഠമായ ജനതയ്ക്കു പ്രവേശിക്കാൻ വാതിലുകൾ തുറക്കുവിൻ. അങ്ങിൽ ഹൃദയമുറപ്പിച്ചിരിക്കുന്നവനെ അങ്ങ് സമാധാനത്തിൻ്റെ തികവിൽ സംരക്‌ഷിക്കുന്നു. എന്തെന്നാൽ, അവൻ അങ്ങിൽ ആശ്രയിക്കുന്നു. കർത്താവിൽ എന്നേക്കും ആശ്രയിക്കുവിൻ; ദൈവമായ കർത്താവ് ശാശ്വതമായ അഭയശിലയാണ്. ഗിരിശൃംഗത്തിൽ […]











