Word of God

ആഗമനകാലം : രണ്ടാം ഞായർ വചന വായന

രണ്ടാം വാരം ഞായർ ഒന്നാം വായന ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് അക്കാലത്ത്, ജസ്സെയുടെ കുറ്റിയിൽനിന്ന് ഒരു മുള കിളിർത്തുവരും; അവന്റെ വേരിൽനിന്ന് ഒരു ശാഖ പൊട്ടിക്കിളിർക്കും. കർത്താവിന്റെ ആത്‌മാവ് അവൻമേൽ ആവസിക്കും. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്‌മാവ്, ഉപദേശത്തിന്റെയും ശക്തിയുടെയും ആത്‌മാവ്, അറിവിന്റെയും ദൈവ ഭക്‌തിയുടെയും ആത്‌മാവ്. അവൻ ദൈവഭക്‌തിയിൽ ആനന്ദം കൊള്ളും. കണ്ണുകൊണ്ടു കാണുന്നതുകൊണ്ടോ ചെവികൊണ്ടു കേൾക്കുന്നതുകൊണ്ടോ മാത്രം അവൻ വിധി നടത്തുകയില്ല. ദരിദ്രരെ അവൻ ധർമനിഷ്ഠയോടെ വിധിക്കും. ഭൂമിയിലെ എളിയവരോട് അവൻ നീതിപൂർവം വർത്തിക്കും. ആജ്‌ഞാദണ്ഡു […]

Parish

താന്നിമൂട് ഇടവക തിരുനാൾ നിറവിൽ

സ്വന്തം ലേഖകൻ താന്നിമൂട് : താന്നിമൂട് പരിശുദ്ധ അമലോത്ഭവ ദൈവാലയത്തിൽ ഇടവക തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ.ബൈജു പാറേക്കാരൻ CM തിരുനാൾ കൊടിയേറ്റിയതോടെയാണ് തിരുനാൾ ആരംഭിച്ചത്. തിരുനാൾ ദിനങ്ങളിൽ ഫാ. ജാക്സൺ OCD നയിച്ച ജീവിത നവീകരണധ്യാനം ഇടവക ജനങ്ങൾക്ക് അനുഗ്രഹപ്രദമായിരുന്നു. തിരുന്നാൾ ദിനങ്ങളിൽ ബൈബിൾ പാരായണം, സൗജന്യ മെഡിക്കൽ ക്യാമ്പ്, വാഹന വെഞ്ചരിപ്പ്, ചപ്രപ്രദക്ഷണം, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, ബൈബിൾ നാടകം എന്നിവ ഉണ്ടായിരിക്കുന്നതാണ്. 2025 ഡിസംബർ 3 ന് ആരംഭിച്ച തിരുന്നാൾ ഡിസംബർ […]

Parish

തിരുനാൾ നിറവിൽ തിരുപുറം പള്ളി

അനൂപ് എ.സി. തിരുപുറം: ആത്മീയ ആഘോഷത്തിന്റെ തിരികൊളുത്തികൊണ്ട് തിരുപുറം സെയിന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയി തിരുനാളിന് തുടക്കമായി. നവംബർ 28 വെള്ളിയാഴ്ച്ച വിൻസെന്റ് സാമുവൽ പിതാവിന്റെ സാന്നിധ്യത്തിൽ ഇടവക വിശ്വാസ സമൂഹത്തോടൊപ്പം ഇടവക വികാരി ഫാ.ജിബിൻ രാജ് കോടിയേറ്റി കൊണ്ടാണ് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തിരുനാൾ ദിവ്യബലിയിൽ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവ് മുഖ്യകാർമികത്വം വഹിച്ചു. ഓരോ തിരുനാളും സഭയോട് കൂടുതൽ അടുക്കുവാൻ നമ്മെ സഹായിക്കുന്നു എന്ന വസ്തുത പിതാവ് വ്യക്തമാക്കി. തിരുനാൾ ആരംഭ ദിവ്യബലിക്ക് […]

Parish

ആനപ്പാറയിൽ കുടുംബസംഗമം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ വെള്ളറട: ആനപ്പാറ വിശുദ്ധ കുരിശിന്റെ ദൈവാലയത്തിൽ അൾത്താര ബാലന്മാരുടെയും ഗായകസംഘ അംഗങ്ങളുടെയും കുടുംബ സംഗമം സംഘടിപ്പിച്ചു. നവംബർ 30 ഞായറാഴ്ച നടന്ന സംഗമത്തിൽ മോൺ.ഡോ.വിൻസെന്റ് കെ. പീറ്റർ ദിവ്യബലിയ്ക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ഗായക സംഘ അംഗങ്ങളും അൾത്താര ബാലകരന്മാരും ദിവ്യബലിക്കു നേതൃത്വം നൽകി. ദിവ്യബലിയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനം ഇടവക വികാരി മോൺ.ഡോ.വിൻസെന്റ് കെ. പീറ്റർ ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ.അരുൺ പി. ജിത്ത്, സുപ്പീരിയർ സി. റീന തോമസ്, ഉപദേശി ഗോപി, […]

Parish

സെയിന്റ് ജൂഡ് കെ.സി.വൈ.എം. യൂണിറ്റ് തെയ്സെ പ്രാർത്ഥന നടത്തി

റിനു എസ് ജസ്റ്റ്സ്‌ പേയാട്: സെയിന്റ് ജൂഡ് നഗറിലെ സെയിന്റ് ജൂഡ് പള്ളിയിൽ കെ.സി.വൈ.എം. യൂണിറ്റിന്റെ നേതൃത്വത്തിൽ തെയ്സെ പ്രാർത്ഥന നടത്തി. നവംബർ 29 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് നടന്ന തെയ്സെ പ്രാർത്ഥനയിൽ കെ.സി.വൈ.എം. അംഗങ്ങൾ പങ്കെടുത്തു. ജൂബിലി വർഷ സമാപനത്തിന്റെയും ആഗമനകാല ആരംഭത്തിന്റെയും ഭാഗമായാണ് തെയ്സെ പ്രാർത്ഥന സംഘടിപ്പിച്ചത്. പ്രാർത്ഥനയിൽ ഡീക്കൻ രജീഷ് ജയിംസും, സിസ്റ്റർ ലൈസാ മേരിയും, യുവജനങ്ങളും, ഇടവക ജനങ്ങളും പങ്കെടുത്തു.

Parish

പൊൻവിള മതബോധന യൂണിറ്റ് സാഹിത്യ സമാജം സംഘടിപ്പിച്ചു

ക്ലൈസില ക്ലമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെയിന്റ് വിൻസെന്റ് ഡി പോൾ പള്ളിയിലെ മതബോധന യൂണിറ്റ് സംഘടിപ്പിച്ച സാഹിത്യ സമ്മാജം നവംബർ 30 ഞായറാഴ്ച്ച രാവിലെ 10-ന് സെയിന്റ് വിൻസെന്റ് പള്ളോട്ടി ഹാളിൽ നടന്നു. മതബോധന വിദ്യാർത്ഥിക്കളെ 4 ഹൗസ്സുകളാക്കി തിരിക്കുകയും 4 വിഷയങ്ങളെ ആസ്പദമാക്കി കുട്ടികൾ സാഹിത്യസമാജം അവതരിപ്പിക്കുകയും ചെയ്തു. ഹൗസ്സുകൾ തയ്യാറാക്കിയ മാഗസിൻ ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ പ്രകാശനം ചെയ്തു. മതബോധന HM പി. അനീഷ്, അദ്ധ്യാപക സെക്രട്ടറി […]

Parish

വട്ടപ്പാറ സെയിന്റ് ഫ്രാൻസിസ് സേവ്യർ ഇടവക തിരുനാൾ ആഘോഷിച്ചു

സ്വന്തം ലേഖകൻ നെടുമങ്ങാട്: നെടുമങ്ങാട് ഫെറോനയിലെ വട്ടപ്പാറ സെയിന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ ഈ വർഷത്തെ തിരുനാൾ ഡിസംബർ 3 ന് സമാപിച്ചു. നവംബർ 24 തിങ്കളാഴ്ച ഇടവക വികാരി റവ.ഫാ.അജി അലോഷ്യസ് പതാക ഉയർത്തി ആരംഭിച്ച തിരുനാളിന്റെ പ്രാരംഭദിന പൊന്തിഫിക്കൽ സമൂഹ ദിവ്യബലിയ്ക്ക് അഭിവന്ദ്യ വിൻസെന്റ് സാമുവൽ മുഖ്യകാർമികനായിരുന്നു. തിരുനാൾ ദിനങ്ങളിൽ ആദ്യകുർബാന സ്വീകരണം, ഹോമിയോ മെഡിക്കൽ ക്യാമ്പ്, രോഗികളെ പരിചരിക്കുന്നവരെ ആദരിക്കൽ, വിവാഹ ജീവിതത്തിൽ 25, 50 വർഷം തികഞ്ഞ ദമ്പതികളെ ആദരിക്കൽ തുടങ്ങിയവ […]

Word of God

ആഗമനകാലം ഒന്നാം വാരം : ശനി വചന വായന

ഒന്നാം വാരം ശനി ഏശയ്യാ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന് (നിന്റെ വിലാപസ്വരം കേട്ട് അവിടന്ന് കരുണ കാണിക്കും) ഇസ്രായേലിന്റെ പരിശുദ്ധനും ദൈവവുമായ കർത്താൻ അരുൾചെയ്യുന്നു. ജറുസലേമിൽ വസിക്കുന്ന സീയോൻ ജനമേ, ഇനിമേൽ നീ കരയുകയില്ല; നിൻ്റെ വിലാപസ്വരം കേട്ട് അവിടന്ന് കരുണ കാണിക്കും; അവിടന്ന് അതു കേട്ട് നിനക്ക് ഉത്തരമരുളും. കർത്താവ് നിനക്കു കഷ്ടതയുടെ അപ്പവും ക്ളേശത്തിന്റെ ജലവും തന്നാലും, നിന്റെ ഗുരു നിന്നിൽനിന്നു മറഞ്ഞിരിക്കുകയില്ല. നിന്റെ നയനങ്ങൾ നിന്റെ ഗുരുവിനെ ദർശിക്കും. നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ […]

Diocese

രൂപത ടീച്ചേർസ് ഗിൽഡ് കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കോർപ്പറേറ്റ് മാനേജ്മെന്റ് സ്കൂൾ അധ്യാപകരുടെ സർഗവാസകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിവരുന്ന കലാമത്സരങ്ങളും കായിക മത്സരങ്ങളും പേയാട് സെന്റ് സേവ്യേഴ്സ് ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു. രൂപത ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിലാണ് കലോത്സവ് – കായികോത്സവ് സംഘടിപ്പിക്കപ്പെടുക. നവംബർ 28-ന് രാവിലെ 9.30 ഓടെ നടന്ന കലോത്സവ് -2025 ഉദ്‌ഘാടന സമ്മേളനം കോർപ്പറേറ്റ് മാനേജർ മോൺ.ഡോ. ജോണി കെ. ലോറൻസ് ഉദ്‌ഘാടനം ചെയ്തു. ഗിൽഡ് പ്രസിഡന്റ് കോൺക്ളിൻ ജിമ്മി ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന […]

Word of God

ആഗമനകാലം ഒന്നാം വാരം : വെളളി

ഒന്നാം വാരം : വെളളി ഒന്നാം വായന ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (അന്ന് അന്ധർക്ക് അന്ധകാരത്തിൽ ദർശനം ലഭിക്കും) കർത്താവായ ദൈവം അരുൾചെയ്യുന്നു: ലബനോൻ ഫലസമ്യദ്‌ധമായ ഒരു വയലായിത്തീരാനും അത് ഒരു വനമായി പരിഗണിക്കപ്പെടാനും അല്പ‌സമയം പോരേ? അന്നു ചെകിടർ ഗ്രന്ഥത്തിലെ വാക്കുകൾ വായിച്ചുകേൾക്കുകയും അന്ധർക്ക് അന്ധകാരത്തിൽ ദർശനം ലഭിക്കുകയും ചെയ്യും. ശാന്തശീലർക്ക് കർത്താവിൽ നവ്യമായ സന്തോഷം ലഭിക്കും; ദരിദ്രർ ഇസ്രായേലിന്റെ പരിശുദ്‌ധനിൽ ആഹ്ളാദിക്കും. നിർദയർ അപ്രത്യക്ഷരാവുകയും നിന്‌ദകർ ഇല്ലാതാവുകയും തിൻമ ചെയ്യാൻ നോക്കിയിരിക്കുന്നവർ വിച്‌ഛേദിക്കപ്പെടുകയും ചെയ്യും. […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.