നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയെ അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജ പ്രചരണങ്ങള്‍ അപലപനീയം
സ്വന്തം ലേഖകൻ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതക്കെതിരെ ചില പേപ്പര്‍ സംഘടനകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തുന്ന വ്യാജ പ്രചരണങ്ങൾ അപലപനീയമാണെന്ന് നെയ്യാറ്റിന്‍കര ലത്തീൻ രൂപത. കഴിഞ്ഞ ദിവസങ്ങളില്‍ രൂപതാധ്യക്ഷനെതിരെയും മുന്‍ വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസിനെതിരെയും നടത്തിയ പ്രചരണങ്ങള്‍ ഖേദകരമാണെന്നും രൂപത പ്രതികരിച്ചു. ലത്തീന്‍ കത്തോലിക്കാ സമുദായാംഗങ്ങള്‍ വിവിധ ഉപജാതിയിൽ പെട്ടവരാണെന്ന യാഥാര്‍ഥ്യം മറച്ച് വച്ച് നെയ്യാറ്റിന്‍കര രൂപതയെ തെരെഞ്ഞ് പിടിച്ച് ആക്രമിക്കുന്നവരുടെ ലക്ഷ്യം നിഗൂഡമാണ്. ചില പേപ്പര്‍ സംഘടനകള്‍ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ […]











