Parish

വനിത ദിനം ആഘോഷമാക്കി അയിര ഇടവക

സ്വന്തം ലേഖകൻ

അയിര: അയിര എസ്. എം. നഗർ, പഴുക്കാട് പള്ളികൾ സംയുക്തമായി വനിതാ ദിനം ആഘോഷിച്ചു. അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 08 ഞായറാഴ്ച വൈകുന്നേരം 4 വനിതാ ദിന റാലിയോട് കൂടെ ആരംഭിച്ചു. കുരിശടിയിൽ നിന്നും പള്ളിവരെ നടന്ന റാലി ബ്ലോക്ക് മെമ്പർ പ്രവീണ ഫ്ലാഗ് ഓഫ് ചെയ്തു.

റാലിയെ തുടർന്ന് നടന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് നെയ്യാറ്റിൻകര റീജിണൽ കോർഡിനേറ്റർ മോൺ വി.പി.ജോസ് മുഖ്യകാർമികത്വം വഹിച്ചു.

തുടർന്ന് അയിര കെഎല്‍സിഡബ്ല്യൂഎ പ്രെസിഡന്റ് ഡെയ്‌സി അധ്യക്ഷതവഹിച്ച പൊതുസമ്മേളനം മിസിസ്സ് കേരള ഗ്ലോബൽ ഫസ്റ്റ് റണ്ണർ അപ്പ് അഷിത പി.എസ്. ഉത്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഉഷാ കുമാരി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സമ്മേളനത്തിൽ ബ്ലോക്ക് മെമ്പർ പ്രവീണ, വാർഡ് മെമ്പർമാരായ ബിന്ദു, ആഗ്നസ്, സൗമ്യ ഉദയൻ, അശ്വതി പ്രമോദ്, മദർ സുപ്പീരിയർ സൂസൻ എന്നിവരെ ആദരിച്ചു.

പൊതുസമ്മേളനത്തെ തുടർന്ന് ഇടവകളുടെ ആഭിമുഖ്യത്തിൽ “അതിജീവനത്തിന്റെ പെണ്കരുത്ത്” പ്രോഗ്രാം സംഘടിപ്പിച്ചു. ഫാ.ഇമ്മാനുവേൽ ജോൺ സമ്മാനങ്ങൾ വിതരണം ചെയ്തു. സുമ സ്വാഗതവും ലത നന്ദിയും ആശംസിച്ചു. കെഎല്‍സിഡബ്ല്യൂഎ അംഗങ്ങൾ വനിതാദിന ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.