Ministry

വനിതാദിനാചരണം സംഘടിപ്പിച്ച് നിഡ്സ് നെടുമങ്ങാട് മേഖല

സ്വന്തം ലേഖകൻ

നെടുമങ്ങാട്: അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ചു വനിതാ ദിനാചരണം നടത്തി നിഡ്സ് നെടുമങ്ങാട് മേഖല. മാർച്ച് 08 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം വട്ടപ്പാറ വി.ഫ്രാൻസിസ് സേവ്യർ പള്ളിയിൽ വച്ച് നടന്ന ദിനാചരണം നെടുമങ്ങാട് റീജിയണൽ കോർഡിനേറ്റർ മോൺ ജോസ് റാഫേൽ ഉത്‌ഘാടനം ചെയ്തു.

വട്ടപ്പാറ നിഡ്സ് സെക്രട്ടറി രാജി ഷാജി അധ്യക്ഷതവഹിച്ച യോഗത്തിൽ നിഡ്സ് ഡയറക്ടർ ക്രിസ്റ്റഫർ യസായാ മുഖ്യ പ്രഭാഷണവും KLCWA നെടുമങ്ങാട് ഫെറോന പ്രസിഡന്റ ലളിത ആശംസകളും അർപ്പിച്ചു സംസാരിച്ചു.

തുടർന്ന്, നെടുമങ്ങാട് ഫെറോനയിലെ വനിതകൾക്ക് “സ്ത്രീ മുന്നേറ്റം സാധ്യതയും ബാധ്യതയും” എന്ന വിഷയത്തിൽ ഒരു ഓപ്പൺ ഫോറം സംഘടിപ്പിച്ചു. നെല്ലിമൂട് പൊതുപ്രവർത്തക ലളിത, വഞ്ചിയൂർ കോടതി അഭിഭാഷക അഡ്വ. ധന്യ മാർട്ടിൻ, സാമൂഹിക പ്രവർത്തക ജേണലിസ്റ് അനില ബിനോജ് എന്നിവർ നേതൃത്വം നൽകി.

നിഡ്സ് നെടുമങ്ങാട് മേഖല KLCWA യൂണിറ്റുകൾ വനിതാ ദിനാചരണത്തിന് നേതൃത്വം നൽകി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.