Parish

വനിതാദിനം ആഘോഷമാക്കി KLCWA കട്ടയ്ക്കോട് യൂണിറ്റ്

സിമി സെൽവെസ്റ്റർ

കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെന്റ് ആന്റെണീസ് ഫൊറോന പള്ളിയിൽ KLCWA യുടെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു. മാർച്ച് 8 ഞായറാഴ്ച രാവിലെ 7.30 ന് ഇടവക വികാരി ഫാ ജോയ് സാബു വൈ KLCWA പതാക പള്ളി അങ്കണത്തിൽ ഉയർത്തിക്കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. ഇടവക വികാരി എല്ലാവർക്കും വനിതാ ദിനത്തിന്റെ പ്രാർഥനാശംസകൾ നേർന്നു.

വനിതാദിന ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിൽ കഴിഞ്ഞ വർഷം സർക്കാർ ജോലി ലഭിച്ച രണ്ട് വനിതകളെയും ഭിന്നശേഷിക്കാരായ അഞ്ച് വനിതകളെയും രോഗികളായി ഭവനത്തിൽ കഴിയുന്ന വനിതകളെയും ആദരിച്ചു. പുതുതായി സംഘടനയിൽ അംഗത്വം എടുത്തവരെ സ്വാഗതം ചെയ്യുകയും ചെയ്തു. വനിതാദിന ആഘോഷങ്ങൾക്ക് KLCWA അംഗങ്ങൾ നേതൃത്വം നൽകി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.