സ്വന്തം ലേഖകൻ
വട്ടപ്പാറ: അന്താരാഷ്ട്ര വനിതാ ദിനത്തിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയ വനിതകളെ ആദരിച്ചു. മാർച്ച് 08 ഞായറാഴ്ച വട്ടപ്പാറ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ സഹവികാരി ഫാ.ജോബിൻ സിൽവെസ്റ്റർ അധ്യക്ഷത വഹിച്ച യോഗം ഇടവക വികാരി മോൺ.ജോസ് റാഫേൽ ഉത്‌ഘാടനം ചെയ്തു.
തുടർന്ന്, ഇടവകയിൽ നിന്നും വിവിധ മേഖലകളിൽ മികവ് പുലർത്തിയ വനിതകളെ ആദരിച്ചു. സാഹിത്യകാരിയും അധ്യാപികയുമായ അൽഫോൻസ ജോയ്, വാർഡ് മെമ്പർ ഓമന, കേരള എക്യുമെനിക്കൽ മെന്റൽ ഹെൽത്ത് സെന്ററിൻ കീഴിൽ പ്രവർത്തിക്കുന്ന ശാലോം സ്പെഷ്യൽ സ്കൂൾ അധ്യാപികയും പ്രിൻസിപ്പളും ഡയറക്ടറുമായി സേവനം ചെയ്ത് അൻപത് വർഷം പൂർത്തിയാക്കിയ സിസ്റ്റർ ട്രീസമ്മ തോമസ്, ശാലോം സ്പെഷ്യൽ സ്കൂൾ അധ്യാപികയായി 43 വർഷം സേവനം ചെയ്ത സിസ്റ്റർ എൽസമ്മ തോമസ് എന്നിവർക്ക് ഇടവക ആദരവ് നൽകി.
ഇടവകയിലെ നിഡ്സ് KLCWA അംഗങ്ങൾ സംയുക്തമായാണ് വനിതാദിനാചരണത്തിന് നേതൃത്വം നൽകിയത്.



