ഷീജ രാജ്
പേയാട്: പേയാട് സെന്റ് സേവ്യേഴ്സ് പള്ളിയിൽ മാർച്ച് 8 ഞായറാഴ്ച വനിതാ ദിനം ആഘോഷിച്ചു. KLCWA യുടെ നേതൃത്വത്തിൽ KLCWA ഉപലീഡർ മിനിമോൾ പതാക ഉയർത്തികൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇടവക വികാരി ഫാ. ജസ്റ്റിൻ ഡൊമിനിക്ക് ആശംസകൾ നേർന്നു. വനിതകൾ വിശുദ്ധ ബൈബിളിലെ മാതൃകാപരമായ ജീവിതം നയിച്ച സ്ത്രീകൾക്ക് അനുരൂപരായി ജീവിക്കണമെന്നും അവർ കുടുംബത്തിനും സമൂഹത്തിനും ഇടവകയ്ക്കും പ്രകാശം പരത്തുന്ന വിളക്കുകളായി തീരണമെന്നും അച്ചൻ ആമുഖ സന്ദേശത്തിൽ പറഞ്ഞു.
ആഘോഷമായ ദിവ്യബലിയിൽ ആമുഖം, ബൈബിൾ വായന, വിശ്വാസികളുടെ പ്രാർത്ഥന, കാഴ്ചവെപ്പ് എന്നിവക്ക് KLCWA അംഗങ്ങൾ നേതൃത്വം നൽകി. പുതുതായി KLCWA അംഗത്വം എടുത്തവരെ പൂക്കൾ നൽകി സ്വീകരിക്കുകയും ചെയ്തു




