സിമി സെൽവെസ്റ്റർ
കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ പരീക്ഷാർഥികൾക്ക് പ്രാർത്ഥിച്ച ഉത്തരീയവും പേനയും നൽകി. മാർച്ച് 01 ഞായറാഴ്ച രാവിലെ ദിവ്യബലിക്ക് ശേഷം ഇടവക സഹവികാരി ഫാ.ഫ്രാങ്കോ അറക്കപ്പാടൻ TOR പത്താം ക്ലാസ് മുതൽ ഡിഗ്രി വരെയുള്ള വിദ്യാർത്ഥികളുടെ തലയിൽ കൈവെച്ച് പ്രാർത്ഥിച്ച ശേഷമാണ് ഉത്തരീയവും പേനയും കൈമാറിയത്.
ഇടവകയിലെ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ക്രമീകരണ നേതൃത്വത്തിൽ നടന്ന ദിവ്യബലിയിലും പ്രാർത്ഥനയിലും 75-ലധികം വിദ്യാർഥികൾ പങ്കെടുത്തു. ഇടവക വികാരി ഫാ.ജോയ് സാബു വൈ. വിദ്യാർത്ഥികൾക്ക് എല്ലാവിധ പ്രാർഥനാശംസകളും നേർന്നു.



