Ministry

നിഡ്സ് സ്ത്രീ ശിശു വികസന കമ്മീഷന്റെ നേതൃത്വത്തിൽ വനിതാ ദിനത്തിൽ ആകാശയാത്ര സംഘടിച്ചു.

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നിഡ്സ് സ്ത്രീ ശിശു വികസന കമ്മീഷന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം വനിതാ ദിനത്തോടനുബന്ധിച്ച് ആകാശയാത്ര സംഘടിച്ചു. മാർച്ച് 7,8,9 തിയതികളിലായി നടക്കുന്ന യാത്ര ലോഗോസ് പാസ്റ്ററൽ സെന്ററിൽ നിഡ്സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ ആകാശ യാത്ര ആശിർവദിച്ച് ഉദ്ഘാടനം ചെയ്തു.

എറണാകുളത്ത് എത്തിച്ചേർന്ന വനിതകൾ ഡച്ച് പാലസ്, ജുദ പള്ളി, വാട്ടർ മെട്രോ, വെസ്സൽ യാത്ര, ജംങ്കാർ സർവ്വീസ്, മെട്രോ, വല്ലാർപാടം പള്ളി എന്നിവ സന്ദർശിച്ചു. തുടർന്ന് കൊച്ചി എയർപോർട്ടിൽ നിന്നും വിമാന മാർഗ്ഗം ബാംഗളൂരിൽ എത്തിച്ചേർന്നു. ബാംഗളൂർ സോഫിയ ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ കമ്മീഷൻ സെക്രട്ടറി അൽഫോൻസ ആന്റിൽസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം റവ. സിസ്റ്റർ രശ്‌മി മട്ടപ്പള്ളി ഉത്ഘാടനം ചെയ്തു.

രൂപതയിൽ മികച്ച വനിതാ വേദിക്കുള്ള അവാർഡ് കരസ്ഥമാക്കിയ പുത്തൻകട വനിതാവേദി ഭാരവാഹികളെ മൊമെന്റോ നൽകി ആദരിച്ചു.
തെരുവിലെ കുട്ടികളെ വളർത്തുന്ന സിസ്റ്റർ രശ്‌മിക്ക് കുട്ടികൾക്ക് വേണ്ട പഠനോപകരണങ്ങളും 10,000 രൂപയും കൈമാറി. തുടർന്ന് കേക്ക് മുറിച്ച് വനിതാദിനം ആഘോഷിച്ചു.

റവ.സിസ്റ്റർ ജോസഫൈൻ, സ്ത്രീജ്യോതി വൈസ് പ്രസിഡന്റ് അജി ജോൺ, നെയ്യാറ്റിൻകര വനിതാ ഫോറം പ്രസിഡന്റ് സബിദ, സ്‌മിത, വിസ്‌മയ യാത്ര ജോയിന്റ് കോഡിനേറ്റർ പ്രഭ വിക്ടർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സ്ത്രീജ്യോതിയുടെ വനിതാദിന സമ്മാനം എല്ലാവർക്കും നൽകി. ശേഷം ലാൽബാഗ് സന്ദർശിക്കുകയും ബാംഗളൂർ സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ ആരാധനയിൽ പങ്കെടുക്കുകയും ചെയ്തു. രാത്രി ട്രെയിൻ മാർഗ്ഗം തിരികെ എത്തിച്ചേരും. 50 വനിതകൾ യാത്രയിൽ പങ്കെടുത്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.