Diocese

തെക്കൻ കുരിശുമല തീർത്ഥാടനം മാർച്ച് 15-ന് ആരംഭിക്കും

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: പ്രസിദ്ധമായ തെക്കൻ കുരിശുമലയിലെ 69-)മത് തീർത്ഥാടനം മാർച്ച് 15 ഞായറാഴ്ച ആരംഭിക്കും. മാർച്ച് 15 മുതൽ 22 വരെയും ഏപ്രിൽ 02, 03 (പെസഹവ്യാഴം, ദുഃഖവെള്ളി) എന്നീ ദിവസങ്ങളിലുമായാണ് തീർത്ഥാടനം നടക്കുന്നത്.

മാർച്ച് 15 ഞായറാഴ്ച 2 മണിമുതൽ വെള്ളറടയിൽ നിന്ന് ആരംഭിക്കുന്ന ‘നിത്യജീവന്റെ കുരിശിന്റെ വഴി’യോടുകൂടെ തീർത്ഥാടനത്തിന് തുടക്കമാകുക. തുടർന്ന് നടക്കുന്ന പ്രാരംഭ സമൂഹ ദിവ്യബലിയിൽ മുൻ വികാരി ജനറൽ മോൺ ജി. ക്രിസ്തുദാസ് മുഖ്യകാർമികനാകും.

നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. ഡി. സെൽവരാജൻ അധ്യക്ഷത വഹിക്കുന്ന ഉത്‌ഘാടന സമ്മേളനം സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ബഹു. ജി. ആർ. അനിൽ ഉത്‌ഘാടനം ചെയ്യും. കുരിശുമല ഡയറക്ടർ മോൺ. വിൻസെന്റ് കെ. പീറ്റർ ആമുഖ സന്ദേശം നൽകും. മാർച്ച് 16 തിങ്കൾ വൈകുന്നേരം 5.30-ന് റൈറ്റ് റവ. ഡോ. ഡി. സെൽവരാജൻ പിതാവിന്റെ കാർമികത്വത്തിൽ തീർത്ഥാടന പതാക പ്രയാണവും പതാക ഉയർത്തലും ആഘോഷകരമായ പൊന്തിഫിക്കൽ ദിവ്യബലിയും നടക്കും.

വിവിധ റീത്തുകളുടെ തമിഴ്, മലയാളം ദിവ്യബലി; തീർത്ഥാടക സമ്മേളനം; ദിവ്യകാരുണ്യ ആരാധന; കുമ്പസാരം; എയ്‌ഞ്ചൽസ് മീറ്റ്; കോൺക്ലേവ് ഓൺ നാരോ ഗേറ്റ്; ജീവിതാനുഭവ ധ്യാനം; പ്രാർത്ഥന ശുശ്രൂഷ; ജപമാല പദയാത്ര; കുരിശിന്റെ വഴി; വിൻസെൻഷ്യൽ തീർത്ഥാടന സംഗമം; കീർത്തന സന്ധ്യയും പുരസ്‌കാര സമർപ്പണവും; പ്രതിഭകളെ ആദരിക്കൽ; വിശ്വാസ പ്രഖ്യാപന നൃത്താവിഷ്കാരം; ക്രിസ്തീയ സംഗീതാർച്ചന; ദൈവീക കൃപാ സാക്ഷ്യം; ക്രിസ്ത്യൻ ഡിവോഷണൽ മ്യൂസിക് നൈറ്റ് സങ്കീർത്തന ആലാപനവും പ്രഭാത വന്ദനവും; പ്രാർത്ഥന മഞ്ജരി തുടങ്ങിയവ തീർത്ഥാടനത്തിന്റെ ഭാഗമാകും.

തീർത്ഥാടന ദിനങ്ങളിൽ കെ.എൽ.സി.എ. നെയ്യാറ്റിൻകര രൂപത സമിതി ഒരുക്കുന്ന സൗജന്യ ഉച്ച ഭക്ഷണം ‘പാഥേയം 2026’ ഉണ്ടായിരിക്കുന്നതാണ്. മാർച്ച് 22-ന് ഒന്നാം ഘട്ട തീർത്ഥാടനത്തിന് സമാപനമാകും. രണ്ടാം ഘട്ടം ഏപ്രിൽ 02, 03 (പെസഹവ്യാഴം, ദുഃഖവെള്ളി ) ദിവസങ്ങളിൽ നടക്കും.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.