സ്വന്തം ലേഖകൻ
വെള്ളറട: തെക്കൻ കുരിശുമലയുടെ 69-)മത് തീർത്ഥാടനത്തോടനുബന്ധിച്ച് വാഴിച്ചൽ കോളേജ് എൻ.എസ്.എസ്. യൂണിറ്റ് ശൂചീകരണ പ്രവർത്തനങ്ങൾ നടത്തി. മാർച്ച് 9 തിങ്കൾ രാവിലെ മുതൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്തു.
മാർച്ച് 15 മുതൽ 22 വരെ ഒന്നാം ഘട്ട തീർത്ഥാടനവും, ഏപ്രിൽ 2,3 ( പെസഹാ വ്യാഴം, ദു:ഖ വെള്ളി) തിയതികളിൽ രണ്ടാം ഘട്ട തീർത്ഥാടനവും നടക്കും ഇതിന് മുന്നോടിയായിയാണ് ശുചീകരണം നടത്തിയത്. എൻ.എസ്. എസ്. വാഴിച്ചൽ കോളേജ് പ്രോഗ്രാം ഓഫീസർമാരായ യോഹന്നാൻ, ലേഖ എന്നിവർ നേതൃത്വം നൽകി



