Forane

ചുള്ളിമാനൂർ ഫൊറോന BCC കമ്മിഷൻ ഭവനസന്ദർശനം നടത്തി

ഫ്രാൻസി അലോഷ്യസ്

ചുള്ളിമാനൂർ: ചുള്ളിമാനൂർ ഫൊറോന BCC കമ്മിഷൻ പൊന്മുടി, കുളച്ചീക്കര ഇടവകളിൽ ഭവന സന്ദർശനം നടത്തി. മാർച്ച് 15 ഞായറാഴ്ച രാവിലെ 10 മണിമുതൽ നടന്ന സന്ദർശനത്തിന് ഫൊറോന വികാരി റവ.ഡോ. ബിനു റ്റി. നേതൃത്വം നൽകി.

“കരുണയുടെ തീർത്ഥാടകർ എളിയവർക്ക് കാവലും, കരുതലും” എന്ന വിഷയത്തെ യാഥാർത്ഥ്യമാക്കി കൊണ്ട് ചുള്ളിമാനൂർ ഫൊറോനയിലെ പൊന്മുടിയിൽ ഇടവകയിലെ 6 കുടുംബങ്ങളും, കുളച്ചീകരയിൽ ഇടവകയിലെ 16 കുടുംബങ്ങളും സന്ദർശിച്ചു. ഭക്ഷ്യ ക്വിറ്റും വിതരണം ചെയ്തു.

ഫൊറോനയിലെ വിവിധ ഇടവകളിൽ നിന്നുള്ള BCC കോർഡിനേറ്റർമാരും ഭവന സന്ദർശനത്തിൽ പങ്കെടുത്ത്‌ കുടുംബങ്ങളുടെ സന്തോഷത്തിൽ പങ്ക് ചേർന്നു. തുടർന്ന്, കുളചീക്കര പള്ളിയിൽ ഫെറോന വികാരിയുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയർപ്പണവും ഉണ്ടായിരുന്നു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.