ക്ലൈസില ക്ലമന്റ്
നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള വി. വിൻസെന്റ് ഡി പോൾ പള്ളിയും ചാവല്ലൂർപൊറ്റ വി.ദേവസഹായം പള്ളിയും സംയുത് മായി ഇടവക കർമ്മ പദ്ധതി തയ്യാറാക്കി. മാർച്ച് 01 ഞായറാഴ്ച്ച ഉച്ചക്ക് 2 ന് നടന്ന യോഗം ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ ഉത്ഘാടനം ചെയ്തു.
പൊൻവിള ബിസിസി കോഡിനേറ്റർ പി.ജെ.ജപരാജ് ക്ലാസ് നയിച്ചു. രണ്ട് പള്ളിക്കളിലേയും ഭക്ത സംഘടന ഭാരവാഹികൾ, വിവിധ ശുശ്രൂഷ പ്രതിനിധികൾ എന്നിവർ ഒത്തുകൂടി കർമ്മപദ്തികൾ ചർച്ച ചെയ്ത് അവതരിപ്പിച്ചു. സിസ്റ്റർ ശാന്തി, സിസ്റ്റർ ആൻ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
നെറ്റ് കൺവീനർ ആൽഫാ ജോൺ ബൈബിൾ വായനയും മീഡിയ മിനിസ്ട്രി സെക്രട്ടറി എ.ആർ.ജോസ് പ്രാർത്ഥനയും നടത്തി. പൊൻവിള കൗൺസിൽ സെക്രട്ടറി പി. ബെന്നി കുമാർ സ്വാഗതവും, ചാവല്ലൂർ പൊറ്റ ബിസിസി കോഡിനേറ്റർ ശാലിനി നന്ദിയും ആശംസിച്ചു.



