സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: കെ.സി.വൈ.എം. ലാറ്റിൻ നെയ്യാറ്റിൻകര ഫൊറോന സമിതി VIAM CRUCIS കുരിശിന്റെ വഴി പദയാത്ര സംഘടിപ്പിച്ചു. മാർച്ച് 8-ാം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് കെ.സി.വൈ.എം. ലാറ്റിൻ നെയ്യാറ്റിൻകര ഫൊറോന ഡയറക്ടർ ഫാ. ജോർജ് ജോസഫ്, പത്താംകല്ല് യൂണിറ്റ് ഡയറക്ടർ ഫാ. അജു അലക്സ് എന്നിവരുടെ പ്രാർത്ഥനയോടെയാണ് കുരിശിന്റെ വഴി പദയാത്രയ്ക്ക് ആരംഭമായത്.
പത്താംകല്ല് തിരുഹൃദയ പള്ളി മുതൽ നെയ്യാറ്റിൻകര അമലോത്ഭവ മാതാ കത്തീഡ്രൽ പള്ളി വരെ ക്രിസ്തുവിന്റെ പീഡാസഹനം അനുസ്മരിച്ചുകൊണ്ട് നടത്തിയ കുരിശിന്റെ വഴി പദയാത്രയിൽ ഫൊറോനയിലെ 16 യൂണിറ്റുകളിൽ നിന്നും 150 ൽ അധികം യുവജനങ്ങൾ പങ്കെടുത്തു.
ഫൊറോന ഡയറക്ടർ ഫാ. ജോർജ് ജോസഫ്, സിസ്റ്റർ ആനിമേറ്റേഴ്സ് എന്നിവർ സന്നിഹിതരായിരുന്നു. ഭക്തിസാന്ദ്രമായ കുരിശിന്റെ വഴി പദയാത്ര വൈകുന്നേരം 4.30-ന് നെയ്യാറ്റിൻകര അമലോത്ഭവ മാതാ കത്തീഡ്രൽ പള്ളിയിൽ സമാപിച്ചു.



