Parish

കുരിശിന്റെ വഴി നടത്തി KCYM പൊൻവിള യൂണിറ്റ്

ക്ലൈസില ക്ലമന്റ്

നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ കെസിവൈഎം അംഗങ്ങൾ കുരിശിന്റെ വഴി പ്രാർത്ഥന സംഘടിപ്പിച്ചു. മാർച്ച് 15 ഞായറാഴ്‌ച്ച 11 മണി മുതൽ നടന്ന പ്രാർത്ഥനയ്ക്ക് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിലിൽ നേതൃത്വം നൽകി.

ഇടവകയിലെ 12 ബിസിസി യൂണിറ്റുകൾ സന്ദർശിച്ചാണ് യുവജനങ്ങൾ കുരിശിന്റെ വഴി പ്രാർത്ഥന നടത്തിയത്. യുവജനങ്ങൾക്ക് വിശ്വാസ പ്രഘോഷണമായി തീർന്ന പ്രാർത്ഥനയിൽ ഇടവകയിൽ നിന്നും 36 യുവജനങ്ങൾ പങ്കെടുത്തു.

കെ സി വൈ എം പ്രസിഡന്റ് പി.ജോബിൻ പീറ്റർ, വെസ്പ്രസിഡന്റ് റീന മോൾ, സെക്രട്ടറി ആൻസീ വീ. ദാസ്, ജോ.സെക്രട്ടറി അശ്വവിൻ, ഖജാൻജി ദീപക്, കൗൺസിലേഴ്സ് അത്യുൽ വിജയ്, അശ്വതി എന്നിവർ നേതൃത്വം നല്കി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.